play-sharp-fill
പാലക്കാട് അമിത വേഗതയിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു; റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

പാലക്കാട് അമിത വേഗതയിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു; റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

പാലക്കാട്: അമിത വേഗതയിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം.

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവര്‍. ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ ചരക്ക് വാഹനങ്ങളും നിരവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ദേശീയപാതയുടെ ഇരുവശവും താമസിക്കുന്ന ഗ്രാമവാസികള്‍ക്ക് പാത മുറിച്ച് കടക്കുന്നത് ഇതിനാല്‍ തന്നെ ഏറെ ശ്രമകരമാണ്.

പ്രത്യേകിച്ചും പ്രായമായവും കുട്ടികളും റോഡ് മുറിച്ച് കടക്കാന്‍ പാടുപെടുന്നു. ഇത് പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യവും ശക്തമാണ്.