കുളത്തില്‍ മുങ്ങി മരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി; കണ്ണീരടങ്ങാതെ നാട്

കുളത്തില്‍ മുങ്ങി മരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി; കണ്ണീരടങ്ങാതെ നാട്

സ്വന്തം ലേഖകൻ

പാലക്കാട്‌: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കോട്ടോപ്പാടത്തെ വീട്ടിലൊരുക്കിയ പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനായി കോട്ടോപ്പാടം ജുമാമസ്ജിദില്‍ എത്തിച്ചു.

ജനാസ നമസ്‌കാരത്തിന് ശേഷം റമീഷ, റിഷാന എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, നഷീദയുടെ മൃതദേഹം ഭര്‍തൃനാടായ നാട്ടുകല്ലിലെ പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. ഇന്നലെ ഭീമനാട് പെരുങ്കുളത്ത് കുളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സഹോദരികളായ മൂവരും മുങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെടുകയായിരുന്നു. പിതാവിന്റ കണ്‍മുന്നില്‍ വെച്ചാണ് മൂന്ന് പെണ്‍മക്കളും കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി മറഞ്ഞത്. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.

വിവാഹിതരായ റമീഷയും നഷീദയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.