Spread the love

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഫിസിക്കല്‍ ക്ലാസുകള്‍ നടത്താൻ അനുമതി.

video
play-sharp-fill

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു.
ജില്ലയില്‍ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നല്‍കിയത്.

ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച്‌ ജില്ലയില്‍ കുറഞ്ഞ താപനിലയും യു വി ഇന്‍ഡക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതല്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആയിരിക്കും ഉണ്ടാകുക.