
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് മുൻമന്ത്രി എം ബി രാജേഷ്. നികുതി ഇളവ് നല്കി കയ്യോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന് വിമർശനം. മുഖ്യമന്ത്രി അവാസ്തവം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ മദ്യനയം ജനങ്ങള്‍ക്ക് മുൻപാകെ അവതരിപ്പിച്ചതാണ്. അന്നൊന്നും നികുതി കുറക്കാൻ ആലോചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
മിന്നല്‍വേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയല്‍ നീക്കം നടന്നത്. മുന്നണിയില്‍ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കില്‍ മദ്യനയം യുഡിഎഫില്‍ ചർച്ചയാവില്ലായിരുന്നു എന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി പറയുന്ന പച്ചക്കള്ളം പിൻവലിക്കാൻ തയാറാകണം. മുഖ്യമന്ത്രി കള്ളം പറഞ്ഞാല്‍ അതു പൊളിക്കാനുള്ള വസ്തുതകള്‍ ഞങ്ങളുടെ പക്കലില്‍ ഉണ്ടെന്ന് എംബി രാജേഷ് പറഞ്ഞു.
എല്‍ഡിഎഫ് ബാർ വർധിപ്പിച്ചു എന്ന വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കള്ളം മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരo ഒഴിയുമ്പോള്‍ 813 ബിയർ ആൻഡ് വൈൻ പാർലരുകള്‍ പ്രവർത്തിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചു പൂട്ടട്ടെയെന്നും അതിനു വിഡി സതീശൻ തയ്യാറാണോയെന്നും എം ബി രാജേഷ് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






