Spread the love

മഞ്ചേരി: കാറില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം മഞ്ചേരിയില്‍ ആയിരുന്നു സംഭവം. വന്‍ കഞ്ചാവ് ശേഖരവുമായി മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ മുഹമ്മദ് (23) ആണ് പിടിയിലായത്.
ഇന്നോവ കാറിലെത്തിയ പ്രതി പോലീസിനെ വെട്ടിച്ച്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു. ഇയാളുടെ വാഹനത്തില്‍ നിന്നും പതിനാറര കിലോ കഞ്ചാവ് ആണ് കണ്ടെടുത്തത്. ഇന്നോവയുടെ ബോണറ്റില്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.

video
play-sharp-fill

ഇന്നലെ രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനില്‍ വച്ച്‌ നാട്ടുകാര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ കാർ നിർത്താത്ത എക്‌സൈസിനെയും പോലീസിനെയും വെട്ടിച്ച്‌ കടന്നു കളഞ്ഞ പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിവിധ വാഹനങ്ങളില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി. ഇതോടെ നാട്ടുകാർ ചേർന്ന് വാഹനം തടഞ്ഞുനിര്‍ത്തി. പിന്നാലെ പ്രതി വാഹനം നിർത്തി ഇറങ്ങി ഓടി. എന്നാല്‍ നാട്ടുകാര്‍ ചേർന്ന് യുവാവിനെ പിന്തുടർന്ന് പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അതിനിടെ, പെരുമ്പാവൂരില്‍ നടത്തിയ വൻ ലഹരിവേട്ടയില്‍ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബവൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷിനെ എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആകെ 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 18 കോടി രൂപ വിലവരുമെന്ന് റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ ആയുഷ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെരുമ്പാവൂർ മാറമ്പള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒന്നേകാല്‍ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലില്‍, പെരുമ്പാവൂരിലെ ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കൂടുതല്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തി.