
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെയും അമ്പരപ്പിക്കുന്ന വിജയം നേടി മുഖ്യമന്ത്രി കസേരയുറപ്പിച്ചിരിക്കുകയാണ് വിജയ്.
കന്നിയങ്കത്തില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തില്‍ ഒരു സീറ്റ് വിജയ് രാജി വെക്കും. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. ഇതില്‍ ട്രിച്ചി സീറ്റ് വിജയ് രാജിവെക്കുമെന്നാണ് വിവരം.
അങ്ങനെയെങ്കില്‍ ഇനി തമിഴകം ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉറപ്പായി. ട്രിച്ചി സീറ്റില്‍ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല. .
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് രാഷ്ട്രീയ ചർച്ചകളില്‍ സജീവമായി ഉയർന്നു വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.
ട്രിച്ചിയിലും പേരമ്പൂരിലും വിജയ് സ്ഥാനാര്‍ഥിയായത് തന്നെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിലാണ്. ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു ഇത്. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം.
നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തില്‍ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നായിരുന്നു ആദ്യം മുതലേ ഇവിടെ ടിവികെ പ്രതീക്ഷ.
ആ വിശ്വാസം രക്ഷിച്ചു എന്ന് മാത്രമല്ല 2700ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയ് വിജയിച്ചു. ഈ സീറ്റിലാകും തൃഷ കൃഷ്ണ മത്സരിക്കുകയെന്നാണ് അഭ്യൂഹം.







