play-sharp-fill
പാലക്കാട് ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്;  നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ

പാലക്കാട് ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്; നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ

സ്വന്തം ലേഖകൻ

പാലക്കാട്: ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സംഘടനാ ഭാരവാഹികൾ. ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്.


ബൈക്കുമായി എത്തിയവർ ഓടിച്ചുതുടങ്ങിയപ്പോൾ കുട്ടിയും അവർക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകൻ വിശദീകരിച്ചു. നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ ശെൽവ കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്‌സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.

വരുന്ന 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്‌സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.