പാലക്കാട് മൂന്ന് കേസുകളിലായി 14.6 കിലോ ഗ്രാം കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ; ഉത്തരേന്ത്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ വില്പനയ്ക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്

പാലക്കാട് മൂന്ന് കേസുകളിലായി 14.6 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ; ഉത്തരേന്ത്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ വില്പനയ്ക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ

പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 14.6 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ.

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 3. 4 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ റാം പ്രസാദ് മണ്ടൽ,
7.2 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ കാർത്തിക് സാഹു , 4 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ ഹിര ലാൽ മണ്ടൽ എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളികളായ മൂന്നു പേരും ഉത്തരേന്ത്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ ജോലി സ്ഥലമായ തൃശ്ശൂർ, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വില്പന നടത്തുവാൻ എത്തിച്ചതാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് IPS, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സുനിൽ, ഷാജു എന്നിവ രുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.