പാലക്കാട് 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍; വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു
സ്വന്തം ലേഖിക
പാലക്കാട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മരുതറോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ നിർത്താതെ പോവുകായായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പൊലീസ് വാഹനം പിന്തുടര്ന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച് പിക്കപ് വാൻ വിശദമായി പരിശോധിച്ചു. ഇതിനിടയിലാണ് പച്ചക്കറികൾ സൂക്ഷിക്കുന്ന ബോക്സുകളിൽ നിന്നായി പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിന്നാലെ ഷബീര്‍, ഷഹബാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായാണ് പ്രതികൾ പുകയില ഉത്പന്നങ്ങൾ വാങ്ങിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും ഉത്പന്നങ്ങൾ വാങ്ങാൻ പ്രതികൾക്ക് മറ്റാരെങ്കിലും പണം നൽകിയോ എന്നതിനേക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.