പാലായിൽ സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്ന് മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

പാലായിൽ സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്ന് മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

പാലാ: സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്നു മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലാ കൊഴുവനാൽ ഇരട്ടക്കുളത്ത് വീട്ടിൽ സുധീഷി (31)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയിൽ സുധീഷും സുഹൃത്തുക്കളും ചേർന്നു പഞ്ചായത്ത് കിണറിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുധീഷിനെ കാണാനില്ലായിരുന്നു.

തുടർന്നു, ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.

തുടർന്നു, പൊലീസ് പാലാ അഗ്നിരക്ഷാ സേനാ യൂണിറ്റിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയോ അപകടമോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.