play-sharp-fill
പാലാ തിടനാട് മഴയിലും കാറ്റിലും റബ്ബർ മരം കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്

പാലാ തിടനാട് മഴയിലും കാറ്റിലും റബ്ബർ മരം കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖിക

തിടനാട്: തിടനാട് വെയിൽകാണാപ്പാറയിൽ മഴയിലും കാറ്റിലും റബ്ബർ മരം കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്.

തിടനാട് സ്വദേശികളായ ആശ ജോമോൻ കൂട്ടുങ്കൽ, ഏലമ്മ യോഹന്നാൻ അ്ഞ്ചാനിയിൽ, ഷിബി രാജേഷ് പുളിക്കത്താഴെ എന്നിവർക്കാണ് പരിക്കേറ്റത്. പുത്തൻവീട്ടിൽ ടോമിയുടെ പുരയിടത്തിൽ നിന്നമരമാണ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം മഴ പെയ്തതിനെ തുടർന്ന് മൂവരും സമീപത്തെ ഷെഡ്ഡിൽ കയറി നിന്നു. ഈസമയത്ത് ഷെഡ്ഡിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. നിസാരമായി പരിക്കേറ്റ ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.