പാലായിൽ പി.എം.എ.വൈ.-ലൈഫ് ഗുണഭോക്തൃസംഗമവും താക്കോൽവിതരണവും നടന്നു; നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ താക്കോൽ വിതരണം നിർവഹിച്ചു

പാലായിൽ പി.എം.എ.വൈ.-ലൈഫ് ഗുണഭോക്തൃസംഗമവും താക്കോൽവിതരണവും നടന്നു; നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ താക്കോൽ വിതരണം നിർവഹിച്ചു

കോട്ടയം: പാലാ നഗരസഭയിൽ പി.എം.എ.വൈ. (നഗരം)-ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ വിതരണവും നടന്നു.

നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ താക്കോൽ വിതരണം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ലീന സണ്ണി അധ്യക്ഷത വഹിച്ചു.

2016-17 മുതൽ 2023-24 സാമ്പത്തിക വർഷം വരെ 175 വീടുകളാണ് പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ചത്.
യോഗത്തിൽ 18 പേർക്കുള്ള ആദ്യ ഗഡു ചെക്ക് വിതരണവും 108 വീടുകൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണവും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരംസമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജി. സതീഷ് കുമാർ, സോഷ്യൽ ഡെവലപ്പ്‌മെന്റ് സ്‌പെഷലിസ്‌റ് ഉമേഷ് കുമാർ എന്നിവർ പങ്കെടുത്തു.