play-sharp-fill
പാലാ വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; നടത്തിപ്പുകാരൻ ഉൾപ്പെടെ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിൽ

പാലാ വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; നടത്തിപ്പുകാരൻ ഉൾപ്പെടെ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന പൊലീസ് റെയ്ഡ്.
നാല് പുരുഷന്മാരും, മൂന്ന് സ്ത്രീകളും പിടിയിൽ.

പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി-57) , ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബാലകൃഷ്ണൻ നായർ ബിനു (49) , തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ ബോബി (57) പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ മൂന്ന് സ്ത്രീകൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം, ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

തുടർന്ന് രാവിലെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്.

ഒരു മാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു.

പരിശോധനയ്ക്ക് എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്, എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, വനിതാ സിവിൽ പൊലീസ് ഓഫീസർ രമ്യ എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കും.