play-sharp-fill
പാലാ ന​ഗരത്തിൽ വൈദ്യുതി ലൈനിൽ തീപിടുത്തം; നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു

പാലാ ന​ഗരത്തിൽ വൈദ്യുതി ലൈനിൽ തീപിടുത്തം; നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു

സ്വന്തം ലേഖകൻ

പാല: പാലാ നഗരത്തിൽ മുൻസിപ്പാലിറ്റി ഓഫീസിന് സമീപം വൈദ്യുതി ലൈനിൽ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വൈദ്യുതിവിതരണം ഇതേ തുടർന്ന് തടസ്സപ്പെട്ടു.


നഗരസഭ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള പോസ്റ്റിലാണ് തീപിടിച്ചത്. ഫയർഫോഴ്സിലും കെഎസ്ഇബി യിലും അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം നിലവാരം കുറഞ്ഞ വയറുകളാണ് തീപിടുത്തത്തിന് കാരണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.