പാലായിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്നത് ബി.ജെ.പി  നേതാവിന്റെ സഹോദരി: കത്തീഡ്രൽ വാർഡിൽ മാനദണ്ഡങ്ങൾ എല്ലാം അട്ടിമറിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് കളി; ബി.ജെ.പിയ്ക്കും – കോൺഗ്രസിനും ഇടയിൽ പാലമായി നിന്നത് ഐ ഗ്രൂപ്പിലെ സംസ്ഥാന നേതാവ്; പാലാ കോൺഗ്രസിൽ വൻ പൊട്ടിത്തെറി

പാലായിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്നത് ബി.ജെ.പി നേതാവിന്റെ സഹോദരി: കത്തീഡ്രൽ വാർഡിൽ മാനദണ്ഡങ്ങൾ എല്ലാം അട്ടിമറിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് കളി; ബി.ജെ.പിയ്ക്കും – കോൺഗ്രസിനും ഇടയിൽ പാലമായി നിന്നത് ഐ ഗ്രൂപ്പിലെ സംസ്ഥാന നേതാവ്; പാലാ കോൺഗ്രസിൽ വൻ പൊട്ടിത്തെറി

തേർഡ് ഐ ബ്യൂറോ

പാലാ: പാലാ കത്തീഡ്രൽ വാർഡിൽ ബി.ജെ.പി നേതാവിന്റെ സഹോദരിയ്ക്കു കോൺഗ്രസിന്റെ സീറ്റ് വിറ്റതിനെച്ചൊല്ലി പാർട്ടിയ്ക്കുള്ളിൽ പൊട്ടിത്തെറി. കോൺഗ്രസിലെ ഐ ഗ്രൂപ്പിലെ ഉന്നതനായ സംസ്ഥാന നേതാവ് പാലമിട്ടതോടെയാണ് ബി.ജെ.പി സംസ്ഥാന നേതാവിന്റെ സഹോദരിയ്ക്കു സീറ്റ് ലഭിച്ചത്. യുവമോർച്ചയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ്റെ സഹോദരിയെയാണ് കത്തീഡ്രൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

എ ഗ്രൂപ്പിന്റെ പാലായിലെ ഉന്നതനായ നേതാവിന്റെ ഭാര്യയെ വെട്ടിമാറ്റിയ ശേഷമാണ് ബി.ജെ.പി നേതാവിനു സീറ്റ് വിറ്റത്. യുവമോർച്ചാ സംസ്ഥാന ഭാരവാഹിയായിരുന്ന ജയസൂര്യൻ സഹോദരിയും, ഐ ഗ്രൂപ്പിന്റെ പാലായിലെ നേതാവും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ രാഹുൽ പുളിക്കലിന്റെ ഭാര്യ മായാ രാഹുലിനെയാണ് പാലാ നഗരസഭയിലെ കത്തീഡ്രൽ വാർഡിലാണ് സ്ഥാനാർത്ഥിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിന്റെ പാലാ മണ്ഡലത്തിലെ മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയെ ഒഴിവാക്കിയാണ് ഇപ്പോൾ ബി.ജെ.പി നേതാവിന്റെ സഹോദരിയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ പാലായിലെ പോരാട്ടം കോൺഗ്രസിനും യു.ഡി.എഫിനും അഭിമാനപ്പോരാട്ടമാണ്. ഓരോ സീറ്റും വിജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് പാലായിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങുന്നത്. ഇതിനിടെയാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ താല്പര്യം പോലും മാനിക്കാതെ ബി.ജെ.പി നേതാവിന്റെ സഹോദരിയെ ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.