play-sharp-fill
സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നു; വിജയരാഘവന്‍ വര്‍ഗീയവാദി; ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിൽ പോരടിച്ച് പ്രതിപക്ഷവും സർക്കാരും

സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നു; വിജയരാഘവന്‍ വര്‍ഗീയവാദി; ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിൽ പോരടിച്ച് പ്രതിപക്ഷവും സർക്കാരും

സ്വന്തം ലേഖകൻ

കണ്ണൂർ: സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ. സുധാകരൻ, വിജയരാഘവൻ വർഗീയവാദിയാണെന്നും വിജയരാഘവനെ മുൻനിർത്തി സർക്കാർ മതമേലധ്യക്ഷൻമാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു.

മതമേലാധ്യക്ഷൻമാരുമായി ഒരു സർക്കാർ യുദ്ധം ചെയ്യാൻ പാടില്ലെന്നും എല്ലാവരെയും വിളിച്ച് ചേർത്ത് ഈ പ്രശ്നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് മതമേലധ്യക്ഷൻമാരുടെ യോഗം വിളിക്കുന്നുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവർത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാൽ കർശനമായ അന്വേഷണത്തിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും കെ. സുധാകരൻ പറഞ്ഞു.

സർക്കാർ പ്രശ്നം പരിഹരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നീടും ഇത്തരത്തിലുള്ള പരാമർശങ്ങൾ മതമേലധ്യക്ഷന്മാരിൽ നിന്ന് ഉണ്ടാവുകയാണ്. അതിനാൽ പ്രശ്നം പരിഹരിച്ചു എന്ന സർക്കാർ അവകാശവാദത്തിൽ കഴമ്പില്ല.