play-sharp-fill
പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും;പ്രതിസന്ധിയില്‍ തീരുമാനം ആകുന്നത് വരെ ഇമ്രാന്‍ ഖാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും;പ്രതിസന്ധിയില്‍ തീരുമാനം ആകുന്നത് വരെ ഇമ്രാന്‍ ഖാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും

സ്വന്തം ലേഖിക

പാകിസ്താന്‍: ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. പ്രതിസന്ധിയില്‍ തീരുമാനം ആകുന്നത് വരെ ഇമ്രാന്‍ ഖാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും.


പാകിസ്താനില്‍ ദേശിയ അസംബ്ലി പിരിച്ച്‌ വിട്ടതോടെ അടുത്ത നടപടി എന്തെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. അവിശ്വാസ വോട്ടെടുപ്പിന് മുന്നേ സഭ പിരിച്ച്‌ വിട്ടെങ്കിലും ഇമ്രാന്‍ഖാന് വരാനിരിക്കുന്നത് കനത്ത പരീക്ഷണങ്ങളുടെ നാളുകളാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി അനുവദിച്ചാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും കൂറുമാറാന്‍ ഉണ്ടായ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്തേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമടക്കം മറികടക്കാനുള്ള തന്ത്രങ്ങള്‍ എന്തെന്ന് ജനങ്ങളോട് വിശദീകരിക്കണം, തുടങ്ങിയ കടുത്ത വെല്ലുവിളികളാണ് ഇമ്രാനെ കാത്തിരിക്കുന്നത്.90 ദിവസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്‍റെ ആവശ്യം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഇമ്രാന്‍റെ ജനപ്രീതിയിടിച്ച പ്രധാന കാരണങ്ങള്‍. അവിശ്വാസ നീക്കം തള്ളിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ഇമ്രാന്‍ പുതിയ തെരഞ്ഞെടുപ്പിനായി രാജ്യം തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. പാകിസ്താന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനത്തില്‍ കോടതി പൊതുതെരഞ്ഞെടുപ്പ് വേണമെന്നാണോ പറയുക എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.