എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ; ലാത്തിച്ചാർജിനിടെ എംഎൽഎയെ തിരിച്ചറിയണമെന്നു പറഞ്ഞാൽ നടക്കുമോ..! കല്ലെറിഞ്ഞത് പൊലീസ് അടിച്ചാൽ പുറം പൊളിയുമെന്ന് അറിയാതെയല്ലല്ലോ; കാനത്തിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നിലപാടിനെയും വെട്ടി പിണറായി എസ്.ഐയെ സസ്‌പെന്റ് ചെയ്തു; സർക്കാരിന്റെ പൊലീസ് വിരോധത്തിൽ സേനയിൽ കടുത്ത അമർഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനും എല്ലാം പഴി പൊലീസിന്. പണിയെത്താലും അവധിയെടുത്താലും സസ്‌പെൻഷൻ. ഒരു പ്രതി സ്റ്റേഷനിനുള്ളിൽ വച്ചോ ജയിലിൽ വച്ചോ മരിച്ചാലും കൂട്ട നടപടി. ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിയ്ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ കൂട്ടത്തിൽ കൊച്ചി സെൻട്രൽ എസ്.ഐ വിപിൻ ദാസിനെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസിൽ കൂടുതൽ അമർഷത്തിന് ഇടയാക്കി. എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ എന്നും ലാത്തിച്ചാർജിനിടെ അല്ലേ എന്നുമുള്ള വാദമാണ് ഇപ്പോൾ പൊലീസ് ഉയർത്തുന്നത്. അതിരൂക്ഷമായ കല്ലേറിനിടെ എസ്.ഐയ്ക്കടക്കം ഏറു കിട്ടിയപ്പോഴാണ് […]