ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; എട്ടു പെൺകുട്ടികൾ അസ്വസ്ഥതകളോടെ ആശുപത്രിയിൽ; വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും തിരിഞ്ഞ് നോക്കാതെ കോളേജ് മാനേജ്‌മെന്റ്
സ്വന്തം ലേഖകൻ ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ കീഴിലുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി കുട്ടികൾ ആസുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും കോളേജ് മാനേജ്‌മെന്റോ അധികൃതരോ തിരിഞ്ഞു നോക്കിയില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ച് അധികൃതർ എത്തിയത് വൈകിട്ട് അ്ഞ്ചു മണിയോടെയാണ്. അതും മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് എത്തിയ ശേഷം മാത്രം. അസംപ്ഷൻ കോളേജിന്റെ ജ്യോതി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. എട്ടു പേർ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ […]