വീണ്ടും മഴ കനത്തു : മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു ; രണ്ട് ജില്ലകളിൽ അതിസുരക്ഷ റെഡ് അലേർട്ട്
സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു . കിഴക്കന്‍ മേഖലയിലാണ് കൂടുതലും മഴ പെയ്യുന്നത് . മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു . ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമണ്‍, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കന്‍ മേഖലയിലാണ് മഴ ശക്തമായി പെയ്യുന്നത് . പാലാ നഗരത്തിലും മൂന്നാനി അമ്ബാറ മേഖലയിലും മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ് . താഴ്ന്ന പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കണക്കിലെടുത്ത് ഈ മേഖലയിലുള്ള […]