വീണ്ടും മഴ കനത്തു : മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു ; രണ്ട് ജില്ലകളിൽ അതിസുരക്ഷ റെഡ് അലേർട്ട്

വീണ്ടും മഴ കനത്തു : മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു ; രണ്ട് ജില്ലകളിൽ അതിസുരക്ഷ റെഡ് അലേർട്ട്

സ്വന്തം ലേഖിക

കോട്ടയം: ജില്ലയില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു . കിഴക്കന്‍ മേഖലയിലാണ് കൂടുതലും മഴ പെയ്യുന്നത് . മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു .

ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമണ്‍, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കന്‍ മേഖലയിലാണ് മഴ ശക്തമായി പെയ്യുന്നത് . പാലാ നഗരത്തിലും മൂന്നാനി അമ്ബാറ മേഖലയിലും മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ് . താഴ്ന്ന പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കണക്കിലെടുത്ത് ഈ മേഖലയിലുള്ള നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിലുണ്ടായ മലപ്പുറം കവളപ്പാറയിൽ വീണ്ടും മഴ പെയ്യുന്നത് തെരച്ചിലിനെ ബാധിക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴയാണ് പെയ്യുന്നത്. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

പത്തനംതിട്ട റാന്നിയിൽ പമ്പയാറും കൈവഴിയായ തോടും വീണ്ടും നിറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയർന്നത്.