കൊടുംക്രൂരൻ, മനസാക്ഷി ലവലേശമില്ലാത്തവൻ: ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ ജയിലിലായ ബാബു നിരന്തര കൊലയാളി; വില്ലേജ് ഓഫിസറെ കൊലപ്പെടുത്തിയത് ബാബുവിന്റെ ഭാര്യയെ സഹായിച്ചതിന്
ക്രൈം ഡെസ്‌ക് കോട്ടയം: പാമ്പാടിയിൽ ഓണാഘോഷപരിപാടികൾക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബാബു സ്ഥിരം ക്രിമിനൽ. ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ബാബു ഇപ്പോൾ അടുത്ത കേസിലും ജീവപര്യന്തക്കേസിൽ കുടുങ്ങി ജയിലിലാകുന്നത്. പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗം തൊണ്ണനാംകുന്നേൽ ബാബു (49)വാണ് തുടർച്ചയായ രണ്ടാം കൊലക്കേസിലും ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നത്. 2011 ൽ ഓണാഘോഷ പരിപാടികൾക്കിടെ പാമ്പാടി സ്വദേശിയായ വിജീഷിനെയും, 2012 ൽ വില്ലേജ് ഓഫിസറായ ഗീവർഗീസിനെയുമാണ് ബാബു കുത്തിക്കൊന്നത്. 2011 സെപറ്റംബർ 18 ന് പാമ്പാടി വെള്ളൂർ കുന്നേൽപ്പീടികയിലെ റോയൽ കിംങ്സ് ക്ലബിന്റെ […]