പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഷഹലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖിക കല്‍പറ്റ: സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. രാവിലെ വീട്ടിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടു മാപ്പ് അപേക്ഷ നടത്തിയത്. ഷഹലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി പിതാവിനെ കെട്ടിപിടിച്ച് മാപ്പ് പറയുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം ഷഹലയുടെ വീട് […]