ലൂർദ് പള്ളി അധികൃതർക്കു മുന്നിൽ മുട്ടിടിച്ച് കോട്ടയം നഗരത്തിലെ ബിജെപി കൗൺസിലർ: നാട്ടിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുമ്പോൾ പള്ളിയുടെ കൂദാശയ്ക്കു വേണ്ടി കൗൺസിലറുടെ സ്‌പെഷ്യൽ ടാറിംങ്; സ്വന്തം വാർഡിലെ മറ്റു റോഡുകളുടെ ഗതിയറിയാതെ കൗൺസിലർ
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ റോഡുകൾ മുഴുവനും തകർന്നു കുഴിയായി കിടക്കുമ്പോൾ വോട്ടുറപ്പിക്കാൻ ക്രൈസ്തവ ആരാധനാലയത്തിലേയ്ക്കുള്ള റോഡ് മാത്രം തിരക്കിട്ട് ടാർ ചെയ്തു നൽകി ബിജെപി കൗൺസിലർ. കോട്ടയം നഗരസഭയിലെ പത്തൊൻപതാം വാർഡ് കളക്ടറേറ്റ് വാർഡിലെ ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറാണ് ലൂർദ് പള്ളിയുടെ കൂദാശയ്ക്കു വേണ്ടി ലൂർദ് പള്ളിയിലേയ്ക്കുള്ള വഴി അതിവേഗം ടാർ ചെയ്തു നൽകിയത്. പള്ളിയുടെ പ്രവേശനകവാടത്തിലെ നൂറ് മീറ്ററാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. പള്ളിയുടെ ഇടവും വലവുമായാണ് ചിൽഡ്രൻസ് പാർക്ക് റോഡും, നഗരസഭയുടെ ശ്മശാനം റോഡും. ഈ രണ്ടു റോഡുകളും […]