പകലത്തെ ജി.ഡി ചാർജ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കവെ അങ്കമാലി സ്‌റ്റേഷനിൽനിന്നും അസീനയെ കണ്ടെന്ന വിളിയെത്തി; ജോലിയോടുള്ള ആത്മാർത്ഥത നഷ്ടപ്പെടുത്തിയത് സ്വന്തം ജീവൻ
ശ്രീകുമാർ കൊട്ടിയം : കേരളത്തിലെ പോലീസുകാരുടെ ദൈന്യത മനസ്സിലാക്കാൻ ശ്രീകലയുടെ മരണം വേണ്ടി വന്നു. ഡ്യൂട്ടി സമയം കഴിഞ്ഞും ഡിപാർട്ട്‌മെന്റിനും ജനങ്ങൾക്കും വേണ്ടി നിയമം കാത്തു പരിപാലിക്കുന്നവരാണ് നമ്മുടെ നിയമപാലകർ. 24 മണിക്കൂർ കണ്ണു ചിമ്മാതെ ജോലി ചെയ്യുന്നവർ. കേസ് അന്വേഷണത്തിനു ആഴ്ച്ചകളോളം വീടും കൂടും വിട്ട് യാത്ര ചെയ്യേണ്ടി വരുന്നവർ. ഇന്നലെ ആലപ്പുഴയിൽ കാറപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിത സീനിയർ സിപിഒ ശ്രീകലയുടെ ചലനമറ്റ ശരീരം പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു ആദ്യം എത്തിച്ചത്. ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന ശ്രീകലയുടെ മുഖത്തേക്ക് […]