തിരുവോണം ബമ്പർ നറക്കെടുത്തു: ഭാഗ്യശാലിയെ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തിരുവോണം ബമ്പർ ടിക്കറ്റിന്റെ നറക്കെടുപ്പിൽ 12 കോടി നേടിയ ഭാഗ്യ നമ്പർ ഇതാണ്. TE 645465 മന്ത്രി ബാലഗോപാലാണ് നറക്കെടുപ്പ് നിർവഹിച്ചത്. മന്ത്രി ആന്റണി രാജു പങ്കെടുത്തു. 54 ലക്ഷം ലോട്ടറികളാണ് 12 കോടി ഒന്നാം സമ്മാനമുള്ള ഓണംബമ്പറിന് വൻ ജനപ്രീതിയാണ് ഇക്കുറി ലഭിച്ചത്. ആറു പേർക്ക് ഒരു കോടി വീതം ആറു കോടി രൂപയാണ് രണ്ടാം സമ്മാനം. മുന്നൂറ് രൂപയായിരുന്നു ടിക്കറ്റ് വിലയായി നിശ്ചയിച്ചിരുന്നത്.