play-sharp-fill

തിരുവനന്തപുരത്ത് എസ്എഫ്‌ഐ എബിവിപി സംഘർഷം; വിദ്യാർത്ഥിനിയുടെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ സംഘർഷം. എബിവിപി എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യർത്ഥികൾക്കും പോലീസുകാർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.കോളേജിലെ പ്രവേശനോത്സവത്തിനിടെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കോളേജിന് സമീപത്തേ ആൽമരത്തിൽ ഫ്ലളക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ […]

‘നീർമാതളം പൂത്ത കാലം’ എത്തുന്നു

അജയ് തുണ്ടത്തിൽ ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം. പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്ര, അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ , കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ , അരുൺ ഗോപൻ, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അതിഥി താരമായെത്തുന്നു. ബാനർ -ഒബ്‌സ്‌ക്യുറ മാജിക് മൂവീസ്, കഥ, സംവിധാനം […]

ഇടുക്കിയിൽ നാട്ടാന എന്ന് കരുതി കാട്ടാനയുടെ മുന്നിൽ സെൽഫിയെടുക്കാൻ നിന്ന സഞ്ചാരിക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖിക ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സൺമൂൺ വാലി പാർക്കിന്റെ കവാടത്തിന് മുന്നിലാണ് ഞായറാഴ്ച വൈകുന്നേരം 4.30 യോടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു .ഇതിനിടെ സെൽഫി എടുക്കാനായി ഒരു സഞ്ചാരി ആനയുടെ അടുത്തെത്തുകയും ആന മുന്നോട്ട് ആഞ്ഞപ്പോൾ കുതറി മാറിയ സഞ്ചാരി താഴ്ചയുള്ള ഓടയിലേക്ക് വീഴുകയുമായിരുന്നു.ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെന്ന വിളിപ്പേരുള്ള […]

ചാക്കിൽകെട്ടി കായലിൽ തള്ളിയ മൃതദേഹം ആരുടേത് ? ഒന്നരക്കൊല്ലമായിട്ടും ഉത്തരമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: ഒന്നരവർഷം കഴിഞ്ഞിട്ടും പൊലീസിനെ വട്ടം കറക്കുകയാണ് ചാക്കിൽ കെട്ടി കായലിൽ തള്ളിയ ആ മൃതദേഹം ആരുടെ ? കൊന്ന് തള്ളിയതാരെ ? കൊലപാതകി ആര് ? പക്ഷേ ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. 2017 നവംബർ 8 നാണ് കൊച്ചി നെട്ടൂർ കുമ്പളം കായലിൽ 25നും 30നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായിൽ കിച്ചൺ ടവൽ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. 2016 മുതൽ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു […]

സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വന്തംലേഖകൻ കൊച്ചി: സ്വയം ഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമെന്ന വിവാദ പരാമർശം നടത്തിയ മലയാളി വൈദികൻ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാൽഗറിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ‘രോഗസൗഖ്യധാനം’ എന്ന പേരിൽ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കിയതായി അറിയിച്ച കാൽഗറി രൂപത, ഭാവിയിൽ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കി.ഓട്ടിസം മൂലം കഷ്ടപ്പെടുന്നവർക്കും അവരെ […]

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ ഉത്തരവ് 27 ലേക്ക്‌ മാറ്റി

സ്വന്തം ലേഖകൻ മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം 27-ന് പ്രസ്താവിക്കുമെന്ന് മുംബൈ സെഷൻസ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്.വിവാഹ വാഗ്ദാനം നൽകി ബിനോയ് എട്ടു വർഷമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബിഹാർ സ്വദേശിനിയും ബാർ ഡാൻസറുമായിരുന്ന യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവരുടെ ബന്ധത്തിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. ബിനോയിയെ […]

കോട്ടയം കഞ്ചാവ് മാഫിയായുടെ കേന്ദ്രമാകുന്നു: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കഞ്ചാവ് മാഫീയാകളുടെ സ്ഥിരം താവളമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ കുറ്റപ്പെടുത്തി.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തിരുവാതുക്കൽ പ്രദേശത്ത് കഞ്ചാവ് ഗുണ്ടകളുടെ വീട് കയറിയുള്ള ആക്രമണം നടന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നലെ ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിച്ചു.പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവന്ന് തക്കതായ ശിക്ഷനൽകാൻ പോലീസും, ബന്ധപ്പെട്ട അധികാരികളും തയ്യാറകണമെന്നും ലാൽ കൃഷ്ണ കൂട്ടിച്ചേർത്തു.. പരിക്ക്പ്പറ്റി ചികിൽസയിൽ കഴിയുന്ന […]

ലോകകപ്പ് കഴിഞ്ഞാലുടൻ പന്ത് ആ വാർത്ത വെളിപ്പെടുത്തും

സ്വന്തം ലേഖിക ലണ്ടൻ: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണിൽ 15 അംഗ ഇന്ത്യൻ സംഘത്തിലൊരാളാണ്. വിരലിനേറ്റ പരിക്ക് മൂലം ശിഖർ ധവാന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ലോകകപ്പ് അരങ്ങേറ്റം സ്വപ്നം കണ്ടിരുന്ന പന്തിന് ഈ സുവർണാവസരം ലഭിക്കുന്നത്. വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരും മിന്നും പ്രകടനം പുറത്തെടുക്കുന്ന പന്തിനെ ടീമിലുൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. എന്നാൽ ലോകകപ്പിന്റെ കളിക്കളത്തിൽ പന്ത് ഇറങ്ങുന്നതും കാത്ത് […]

സാക്ഷാൽ മോദിയെ കണ്ടു ; ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം കിട്ടിയെന്ന് അബ്ദുള്ളകുട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയതിന്റെ പേരിൽ സി.പി.എമ്മിനും കോൺഗ്രസിനും അനഭിമതനായ എ.പി.അബ്ദുള്ളക്കുട്ടി ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടൻ തന്നെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും കാണും. എന്നാൽ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.നേരത്തെ […]

മഴക്കാലമെത്തി ; മൺസൂൺ ടൂറിസത്തിനൊരുങ്ങി കുമരകം

സ്വന്തം ലേഖകൻ കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മൺസൂൺ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയിൽ വിദേശ സഞ്ചാരികൾ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ്പാ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവർ ചെറിയ തോതിൽ റദ്ദാക്കിയിരുന്നു.എന്നാൽ നിപ്പാ വൈറസിനെ നമ്മുടെ സർക്കാർ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ് മൺസൂൺ […]