play-sharp-fill

‘സത്യം ചെരിപ്പിട്ടു വരുമ്പോഴേയ്ക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; പ്രതികരണവുമായി ബിനീഷ് കോടിയേരി

സ്വന്തംലേഖകൻ കോട്ടയം : ബിനോയ് കോടിയേരിക്കെതിരായ യുവതി നല്‍കിയ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ബിനീഷിന്റെ കുറിപ്പ്. ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു […]

സ്പീഡ് പോസ്റ്റിന് സൂപ്പർ ഫാസ്റ്റിന്റെ വേഗതയുണ്ടെന്ന് പോസ്റ്റ് ഓഫീസുകാർ ;ഇന്റർവ്യൂ 20 ന്, കത്ത് കിട്ടിയത് 24 ന്

സ്വന്തം ലേഖകൻ തേഞ്ഞിപ്പാലം: തപാൽ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ പി. അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫർഹത്തിനാണ് ഈ ദുരനുഭവം.ഇന്നലെയാണ് 20ന് അഭിമുഖത്തിന് എത്താനുള്ള കാർഡ് ലഭിച്ചത്. ഫാത്തിമയുടെ പള്ളിക്കൽ കണ്ണന്തൊടി വീട്ടിലെ വിലാസത്തിലാണ് കത്ത് എത്തിയത്.15ന് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീഡ് പോസ്റ്റിൽ അയച്ചതാണെന്ന് തപാൽ മുദ്രയിൽ നിന്ന് വ്യക്തമാണ്. കത്ത് 21ന് മലപ്പുറത്ത് എത്തിയെങ്കിലും പള്ളിക്കലെത്താൻ വീണ്ടും 3 ദിവസം കൂടിയെടുത്തു. അര ലക്ഷം രൂപ […]

ആ ലാപ് എനിക്ക് തിരികെ തരിക,അതെന്റെ ജീവിതമാണ് ;വീട്ടിൽ കയറിയ കള്ളന് ഗവേഷക വിദ്യാർത്ഥിനിയുടെ കണ്ണീർ കുറിപ്പ്

സ്വന്തം ലേഖിക തന്റെ വീട്ടിൽ കയറി മോഷ്ടിച്ച കള്ളന് ഗവേഷക വിദ്യാർത്ഥിയുടെ നോവിന്റെ കുറിപ്പ്.വീട്ടിൽ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാർഥിനിയുടെ അപേക്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊണ്ടുപോയ സാധനങ്ങളുടെ കൂട്ടത്തിൽ ഗവേഷക വിദ്യാർത്ഥിയായ ജിഷയുടെ ലാപ്പ്ടോപ്പും ഉണ്ടായിരുന്നു. ആ ലാപ്പെങ്കിലും തിരിച്ചുതരണമെന്നും ഇല്ലെങ്കിൽ അതെന്റെ പഠനത്തെ ബാധിക്കുമെന്നും ജിഷ അപേക്ഷിക്കുന്നു.ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. വെള്ളിയാഴ്ച്ച സ്‌കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്. ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്. ഈ […]

കുട്ടിഭായ് ആവോ ആവോ….അബ്ദുള്ളക്കുട്ടിയെ ഞെട്ടിച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്ന അഭ്യൂഹങ്ങൾക്കിടെ മുൻ സി.പി.എം പാർലമെന്റംഗവും മുൻ കോൺഗ്രസ് നിയമസഭാംഗവുമായ എ.പി.അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിലെ തന്റെ ഓഫീസിൽ വച്ചാണ് മോദിയും അബ്ദുള്ളക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത്. കുട്ടിഭായ് ആവോ എന്ന അഭിസംബോധനയോടെയാണ് അബ്ദുള്ളക്കുട്ടിയെ മോദി സ്വീകരിച്ചത്.പാർലമെന്റ് അംഗമായിരിക്കെ പരിചയമുള്ള മറ്റൊരു എം.പിയുടെ പ്രൈവറ്റ് സ്റ്റാഫ് വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. ഇതിനായി ദിവസങ്ങളോളമായി ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു അബ്ദുള്ളക്കുട്ടി. എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറുമായുള്ള […]

നിപ മനുഷ്യനിലേക്ക് പടരാൻ കാരണം കാവുകളും ആവാസവ്യവസ്ഥകളും ഇല്ലാതാക്കിയത് ;പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകൻ കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാൽ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധർ. പ്രകൃതിയിലെ മാറ്റങ്ങൾ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച് വിശദപഠനങ്ങൾ നടത്തിയാലേ ഇത്തരം വൈറസുകൾ മനുഷ്യനിൽ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആർ. സുഗതൻ പറഞ്ഞു.നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകർന്നതെന്ന അന്വേഷണമാണു വേണ്ടത്. കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോൾ വവ്വാലുകൾ കൂട്ടത്തോടെ […]

ബാല്യം മാറാത്ത പതിമൂന്നുകാരികളായ രണ്ട് പെൺകുട്ടികൾക്കൂടി അമ്മയാകാൻ പോകുന്നു ; മലയാളികളേ ലജ്ജിക്കൂ..ഇതും കേരളത്തിലാണ്

സ്വന്തം ലേഖിക മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കർ വസിക്കുന്ന നിലമ്പൂർ മാഞ്ചീരി ആദിവാസി കോളനിയിൽ ബാല്യം മാറാത്ത രണ്ടു പെൺകുട്ടികൾകൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതർ. ചോലനായ്ക്കവിഭാഗത്തിലെ പെൺകുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണാൻ അധികൃതർ ഇപ്പോഴും തയാറല്ല. കുട്ടികൾ ഗർഭിണികളാണെന്നു സ്ഥിരീകരിച്ചെങ്കിലും നിയമനടപടി പ്രയാസമാണെന്നു നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസർ ടി. ശ്രീകുമാർ കൈമലർത്തുന്നു.ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ മറ്റു സഹായങ്ങളും ലഭ്യമാക്കും. ഏഷ്യയിലെ ഏക പ്രാക്തനഗോത്രവും ഗുഹാവാസികളുമായ ചോലനായ്ക്കരുടെ ജീവിതം അത്യപൂർവ്വമാണ്. നിലവിൽ ഗർഭിണികളായ രണ്ടു പെൺകുട്ടികൾക്കും 13 […]

ബസ് സ്‌റ്റോപ്പില്‍ ജില്ലാകളക്ടറുടെ മിന്നല്‍ പരിശോധന; ബസ് കേറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ ദയവായി ഒരു നിമിഷം നിങ്ങളുടെ വീട്ടില്‍ ഉള്ള കുട്ടിയുടെ മുഖം ഓർക്കണമെന്നും അഭ്യർത്ഥന

സ്വന്തംലേഖകൻ എറണാകുളം:വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകളെ പിടികൂടാന്‍ ബസ് സ്റ്റോപ്പില്‍ നേരിട്ട് പരിശോധന നടത്തി കളക്ടര്‍. തിങ്കളാഴ്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് പരിശോധനയ്ക്കായി രംഗത്തിറങ്ങിയത്.തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ കളക്ടര്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ഒരു പോലെ അമ്പരന്നു. ബസ് ജീവനക്കാരും ഞെട്ടി. കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.. ”ചുമതല ഏറ്റ ദിവസം […]

വ്യവസായി സാജന്റെ ഡയറി കണ്ടെത്തി ; നിർണായക വെളിപ്പെടുത്തൽ : നഗരസഭ അധ്യക്ഷ പി കെ ശ്യാമള കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയിൽ പല നിർണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ.15 കോടി ചിലവിൽ നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതിൽ മനം നൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്.സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പൽ എഞ്ചിനീയർ കലേഷ് എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഡയറി കണ്ടെത്തുന്നത് .കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ […]

ലോ​കകേ​ര​ളാ​ സ​ഭ​ : പ്രതിപക്ഷ നേതാവ് രമേശ് ചെ​ന്നി​ത്ത​ല രാ​ജി​വ​ച്ചു

  സ്വന്തംലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല രാ​​​ജി​​​വ​​​ച്ചു. ആ​​​ന്തൂ​​​റി​​​ൽ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​ണു രാ​​​ജി. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു രാ​​​ജി​​​ക്ക​​​ത്തു കൈ​​​മാ​​​റി​​​യ​​​താ​​​യി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. ന​​​ല്ല ഉ​​​ദ്ദേ​​​ശ്യത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​ന്‍റെ എ​​​ല്ലാ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളും ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ​​നി​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് എം.​​​കെ. മു​​​നീ​​​ർ പ​​​റ​​​ഞ്ഞു. ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ലാ​​​ണെ​​​ന്ന് […]

കൊച്ചി നഗരത്തിൽ എച്ച് ഐ വി പടരുന്നു, പിന്നിൽ മയക്കുമരുന്നുപയോഗം ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖിക കൊച്ചി : കളമശ്ശേരിയിൽ എക്‌സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്‌ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്‌സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ. ഇടപ്പള്ളി ചളിക്കവട്ടം അരിമ്പൂർ വീട്ടിൽ സിബിയാണു(38) പിടിയിലായത്. കൊച്ചിയിലെ എച്ച്‌ഐവി ബാധിതരായ യുവാക്കളിൽ നല്ലൊരു പങ്കിനും രോഗം പകർന്നു കിട്ടിയത് ഒരേ സിറിഞ്ച് ഉപയോഗിച്ചു പലരിൽ ബൂപ്രെനോർഫിൻ കുത്തിവച്ചതു മൂലമാണെന്നു കണ്ടെത്തി. ബൂപ്രെനോർഫിൻ ഉപയോഗിച്ചിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ എച്ച്‌ഐവി ബാധിതരാണെന്ന് എക്‌സൈസ് പറയുന്നു.ആലുവ, കൊടികുത്തിമല ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേർന്നാണു പ്രതി ലഹരിമരുന്നു വിൽപന […]