play-sharp-fill

മൂന്നാം ദിവസവും തുടർച്ചയായ മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിൽ; പാലായിലും വെള്ളക്കെട്ട്; ജില്ല വീണ്ടും പ്രളയഭീതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികം അടുക്കുമ്പോൾ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുമരകവും, തിരുവാർപ്പും, അടക്കമുള്ള പടിഞ്ഞാറൻമേഖലളിലും പാലാ നഗരത്തിലും അടക്കം വെള്ളം കയറിയതോടെയാണ് ജില്ലയിൽ വീണ്ടും വെള്ളപ്പൊക്കവും മഴക്കെടുതിയും അതിരൂക്ഷായിരിക്കുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രണ്ടിടത്ത്് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുമുണ്ട്. നാട്ടകത്തും പെരുമ്പായിക്കാടുമാണ് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  നാട്ടകം നിർമിതി കോളനി ഹാളിൽ ആരംഭിച്ച ദിരിതാശ്വാസ ക്യാമ്പിൽ 10 കുടുംബങ്ങളിലായി 50 ആളുകളാണ് ഉ്ള്ളത്. പെരുമ്പായിക്കാട്  എസ്.എൻ.എൽ.പി.എസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ […]

ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പെയിൻ: വിലിയിരുത്തൽ യോഗം ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി മെമ്പർഷിപ്പ് ക്വാമ്പയിൻ പ്രവർത്തനത്തിന്റെ വിലയിരുത്തൽ യോഗം ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, ജില്ലാ വൈസ് പ്രസിഡന്റ് വിനോദിനി പി.പി, ജില്ലാ കമ്മറ്റിയംഗം ബിനു ആർ വാര്യർ, നിയോജക മണ്ഡലം സെക്രട്ടറി സിന്ധു അജിത്, സംസ്ഥാന കൗൺസിലംഗം പി.ജെ ഹരികുമാർ ,മേഖലാ പ്രസിഡൻറ്മാരായ സന്തോഷ് റ്റി.റ്റി, ഉണ്ണി വടവാതൂർ ,അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ സലിം […]

എസ് എഫ് ഐയിൽ ക്രിമിനലുകൾ നുഴഞ്ഞുകയറിയിരിക്കുന്നു: ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: എസ്.എഫ്.ഐ യിൽ ക്രിമിനലുകൾ നുഴഞ്ഞുകയറി ആ സംഘടനയെ കീഴടക്കിയിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി. ഇവർ കേരളത്തിലെ ക്യാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിൽ ഒന്ന് മാത്രമാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ പന്ത്രണ്ട് വർഷമായി പഠിക്കുന്നവർ വരെ ഉണ്ട്. ഇത്രയും കാലം റീ അഡ്മിഷൻ എടുത്ത് ക്യാമ്പസിൽ തുടരുന്നത് സിപിഎം ന്റെ സ്വാധീനത്തിൽ മാത്രമാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പ്രിൻസിപ്പലും വൈസ് ചാൻസലറും മറുപടി പറയണം. സിപിഎം ഗുണ്ടായിസം നടത്താനായി എസ്.എഫ്.ഐയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റി കുമാരനല്ലൂരിൽ നടത്തിയ ദ്വിദിന പഠനക്യാമ്പിന്റെ […]

ധർമ്മാചാര്യ സഭ ആഗസ്റ്റ് അഞ്ചിന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര സംവിധാനത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചെറുക്കാനായി രൂപീകരിച്ച ധർമ്മാചാര്യസഭ ആഗസ്റ്റ് 5 നു  ചേരും. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്ന സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും ഏകീകരണം ലക്ഷ്യമിട്ടാണ് ധർമ്മാചാര്യസഭ. കേരളത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, തന്ത്രിമാര്‍, മേല്‍ശാന്തി, ജ്യോതിഷികള്‍, വാസ്തു ശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്‍, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി തുടങ്ങിയ സനാതന ധര്‍മ്മ സംരക്ഷകരായ ആചാര്യന്മാര്‍ പങ്കെടുക്കുന്ന ധർമ്മാചാര്യസഭ ഏറ്റൂമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് […]

ഇട്ടിമാണിയിൽ കുങ്ഫുക്കാരനായി മോഹൻലാൽ

സ്വന്തം ലേഖകൻ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ ലുക്കും എത്തി. കുങ്ഫു വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ലുക്കിലുള്ള ചിത്രം മുൻപും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും […]

രാമായണ പാരായണത്തിനിടെ മദ്യപൻമാരുടെ ബഹളം, ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു

സ്വന്തം ലേഖകൻ ആറ്റിങ്ങൽ : വീട്ടിലിരുന്ന് രാമായണം പാരായണം ചെയ്യുന്നതിനിടയിൽ മദ്യപൻമാർ ബഹളം വച്ചത് ചോദ്യം ചെയ്ത വൃദ്ധനെ വീട്ടിൽ കയറിആക്രമിച്ചു. കോരാണി കുടമൻകാട് കരിബാലൂർവിള വീട്ടിൽ രാമചന്ദ്രൻ നായരെയാണ്(75) ഇന്നലെ രാത്രി ഒരു സംഘമാളുകൾ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് ഒരുകൂട്ടമാളുകൾ മദ്യപിച്ച് ബഹളം വച്ചിരുന്നു. അവരെ താക്കീത് ചെയ്ത് വീണ്ടുംരാമായണ പാരായണം തുടങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ മൂന്നുപേർ വീട്ടിൽ കയറി വടി കൊണ്ട്അടിച്ചത് . മുറ്റത്തേക്ക് വലിച്ചിഴച്ച് പൊതിരെ തല്ലി.സഹോദരിയോടൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്.വിവരമറിഞ്ഞ് ബന്ധുക്കളെത്തി വലിയകുന്ന്ആശുപത്രിയിൽ എത്തിച്ചു. മംഗലപുരം പൊലീസിന് പരാതി നൽകി. […]

ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ വാർഷിക സമ്മേളനം നടത്തി: ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ ബ്രാഞ്ച് ഒന്ന് കൗൺസിൽ യോഗം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് വിദ്യാഭ്യാസ – ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു. ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് മിനി റെജി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ കമ്മിറ്റി പ്രസിഡന്റ് എൻ.ഒ ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് പി.എൻ രാജീവൻ, കെ.സി വർഗീസ്, എ.ബി ഷാജി, ഡി.തങ്കച്ചൻ, എം.പി രമേശ്കുമാർ, പൊന്നമ്മ കൃഷ്ണൻ, പുന്നൂസ് പി.വർഗീസ്, വി.സി ജോർജുകുട്ടി, […]

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

സ്വന്തം ലേഖിക ന്യുഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡൽഹിയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം. ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്. മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2014 മാർച്ച് മുതൽ അഞ്ചു മാസത്തോളം കേരള ഗവർണറായും സേവനം അനുഷ്ഠിച്ചിരുന്നു. 2014ൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതോടെ ഗവർണർ സ്ഥാനം രാജിവച്ചു. പതിനഞ്ചു വർഷം ഡൽഹി […]

നെ​ടു​ങ്ക​ണ്ടം കസ്റ്റഡി മരണം ; ഒരാഴ്ചക്കകം റീ പോസ്റ്റ്‌മോർട്ടം നടത്തും : ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിൻറെ കസ്റ്റഡി മരണക്കേസിൽ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ റി പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ. നാരായണക്കുറിപ്പ് പറഞ്ഞു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഡോക്ടർമാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണയായതായും അദ്ദേഹം പറഞ്ഞു. രാജ്കുമാറിൻറെ മരണവുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണത്തിൻറെ റിപ്പോർട്ട് ഉടൻ ആവശ്യപ്പെടുമെന്നും ജസ്റ്റീസ് നാരായണക്കുറിപ്പ് പറഞ്ഞു.

ഷാംപുവും വെള്ള പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതായി കണ്ടെത്തി

സ്വന്തം ലേഖിക ഭോപ്പാൽ: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലേക്ക് കൃത്രിമ പാൽ നിർമിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങൾ റെയ്ഡിൽ കണ്ടെത്തി. മധ്യപ്രദേശിലാണ് റെയ്ഡിൽ കൃത്രിമ പാൽ ഉത്പാദന യൂണിറ്റ് അധികൃതർ കണ്ടെത്തിയത്. ഇവിടെ വ്യാജമായി തയ്യാറാക്കുന്ന പാൽ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആണ് വിതരണം ചെയ്തിരുന്നത്. അനധികൃത ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണത്തിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിന്ത് ജില്ലയിലെ ലാഹറിലും മൊറേന ജില്ലയിലെ അംബയിലും ഗ്വാളിയറിലും പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് പോലീസ് റെയ്ഡ് […]