play-sharp-fill

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ ദേശ് ശക്തി എന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മുനമ്ബം തീരത്ത് നിന്നും 44 കിലോമീറ്റർ അകലെ തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 15 മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് തീരം വിട്ടത്. മീൻപിടിത്ത ബോട്ടിൽ കൂറ്റൻ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ത്യൻ ചരക്കുകപ്പലായ ദേശ് ശക്തിയാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോകുകയായിരുന്നു. എന്നാൽ ആദ്യമ നിർത്തിയെന്നും ഉടൻതന്നെ ഓടിച്ചു പോയെന്നുമാണ് കപ്പൽ ഓടിച്ചിരുന്ന എഡ്‌വിൻ പറഞ്ഞത്. അപകടത്തിൽ പെട്ട മറ്റ് ഒമ്പത് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. […]

മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുനമ്പത്ത് നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ടായ ഓഷ്യാനയിൽ ഇന്നു പുലർച്ചെ കപ്പലിടിച്ച് മൂന്നുപേർ മരിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ അടിയന്തര ചികിത്സക്ക് വേണ്ട നടപടികൾ കൈക്കൊള്ളാൻ മന്ത്രി നിർദേശം നൽകി. ഇടിച്ചിട്ട് പോയ കപ്പൽ ഏതാണെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി

സ്വന്തം ലേഖകൻ ന്യൂഡൽഡി: ജസ്റ്റിസ് കെഎം ജോസഫ് മൂന്നാമനായിത്തന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസുമാരായ ഇന്ദിര ബാനാർജി, വിനീത് ശരൺ എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ നടന്നത്. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജിമാർക്കായി സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കുറച്ചത് സംബന്ധിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ഈ വിഷയം അറ്റോണി ജനറൽ വേണുഗോപാലുമായി ചർച്ച നടത്തുകയും […]

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊടുങ്ങൂർ നെടുമാവ് പാറയ്ക്കൽ കുഞ്ഞി(60)നായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം നാഗമ്പടം ഭാഗത്തു നിന്നും എത്തിയ ലോറി കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടർന്നു ലോറി ഡ്രൈവർ സംഭവ സ്ഥലത്തു […]

ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ;പൊലീസ് പൊക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപ്പ്‌ലോഡ് ചെയ്ത പോസ്റ്റുകൾ ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ. പോലീസ് കൈയ്യോടെ പിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റ് വെയർ കേരള പൊലീസിന്റെ സൈബർ ഡോമിന് ലഭിച്ചതോടെയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. അപകീർത്തികരമായ പോസ്റ്റുകൾ കുറ്റവാളി തന്നെ മായ്ച്ചു കളഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 204-ാം വകുപ്പ് പ്രകാരം അത് തെളിവ് നശിപ്പിക്കലാവും. രണ്ട് വർഷം തടവും പിഴയുമാണ് ഇതിന് ശിക്ഷ. കൂടുതൽ ഗൗരവമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ഐപിസി 201-ാം വകുപ്പ് പ്രകാരം […]

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊടുങ്ങൂർ നെടുമാവ് പാറയ്ക്കൽ കുഞ്ഞി(60)നായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം നാഗമ്പടം ഭാഗത്തു നിന്നും എത്തിയ ലോറി കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടർന്നു ലോറി ഡ്രൈവർ സംഭവ സ്ഥലത്തു […]

തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു; കോൺഗ്രസ്സും ജെ.ഡി.എസും തമ്മിലടി തുടങ്ങി

സ്വന്തം ലേഖകൻ ബാംഗ്ലൂർ : തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു. ഓഗസ്റ്റ് 29 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഖ്യസർക്കാരിന്റെ നിലനിൽപ്. ഇതിനു മുൻപ് ഇരു പാർട്ടികളുടെയും സഖ്യ സർക്കാരുകൾ കർണാടകയിൽ ഭരണം നടത്തിയിരുന്നപ്പോഴും പ്രാദേശിക തിരഞ്ഞെടുപ്പിൽ വെവ്വേറെയായിരുന്നു മൽസരമെന്നും പ്രാദേശിക തലത്തിൽ പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണു തീരുമാനമെന്നുമാണ് നേതാക്കളുടെ വിശദീകരണം. 29 മുനിസിപ്പാലിറ്റികളിലെ 927 വാർഡുകളിലും 51 ടൗൺ മുനിസിപ്പാലിറ്റികളിലെ 1,247 വാർഡുകളിലും 23 ടൗൺ പഞ്ചായത്തുകളിലെ 400 […]

മാതൃഭൂമിയെ ലക്ഷ്യമിട്ട് എസ്.എൻ.ഡി.പിയും: സുകുമാരൻ നായർക്ക് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയിനുമായി വെള്ളാപ്പള്ളിയും;പ്രതിസന്ധി അതിരൂക്ഷം

സ്വന്തം ലേഖകൻ കോഴിക്കോട്: മാതൃഭൂമി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് മാതൃഭൂമി ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും എല്ലാവർക്കും അരോചകമായ കാര്യങ്ങൾ ചെയ്യുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്രം സമുദായ അംഗങ്ങൾ ബഹിഷ്‌കരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ വിവിധ ഹൈന്ദവ സംഘടനകൾ മാതൃഭൂമി ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ മാതൃഭൂമിയിൽ പരസ്യം […]

പണിമുടക്കിൽ പണികിട്ടി ജനം: കെ.എസ്.ആർ.ടി.സിയും ഓടുന്നില്ല; യാത്രാ മാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്ക് ആരംഭിച്ചു.കെ.എസ്.ആർ.ടി.സിയും പണിമുടക്കിയതോടെ യാത്രാമാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞിരിക്കുകയാണ്. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങൾ, സ്വകാര്യ ബസ് തുടങ്ങിയ വാഹനങ്ങളും പണിമുടക്കിൽ പങ്കാളികളായി. മോട്ടോർ വാഹന ഭേദഗതി ബില്ല് പാസായാൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ പൂർണമായും തകരുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. അതേസമയം എംഡി ടോമിൻ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസിയിൽ തൊഴിലാളി […]

കമ്പകക്കാനം കൂട്ടക്കൊല: ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു; പിടിക്കപ്പെടാതിരിക്കാൻ കോഴിയെ വെട്ടി പൂജ നടത്തി

സ്വന്തം ലേഖകൻ തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു. ആറുമാസത്തെ പ്ലാനിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക അനീഷിനെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് കൃത്യം നടന്നതിന്റെ അഞ്ചാം ദിവസം അടിമാലിയിലെ വീട്ടിൽ കോഴിയെ വെട്ടി പൂജ നടത്തുകയും ചെയ്തു. കമ്പകക്കാനത്തെ കൂട്ടക്കൊലക്കേസിലെ പ്രതികളായ അടിമാലി സ്വദേശി അനീഷ്,തൊടുപുഴ കാരിക്കോട് ലിസ്സിഭവനിൽ ലിബീഷ് (28)എന്നിവരുടെ ആദ്യദിവസത്തെ ക്രിയകളെ ക്കുറിച്ചുള്ള പൊലീസ് വിവരണം ഇങ്ങനെ.രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് ബുള്ളറ്റിന്റെ സ്റ്റമ്പുകളും എടുത്ത് ഇറങ്ങി. ഇടയ്ക്ക് സമയം കളയാൻ […]