play-sharp-fill

ഇനി ഭക്തി സിനിമകൾ മാത്രം : നിയമസഭ സമിതിയെ വിമർശിച്ച് ബിജു മേനോൻ

സ്വന്തം ലേഖകൻ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാർശയെ വിമർശിച്ച് ചലച്ചിത്രതാരം ബിജുമേനോൻ രംഗത്ത്. ശുപാർശ നടപ്പായാൽ ഭക്തി സിനിമകൾ മാത്രം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശുപാർശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബിജുമേനോൻ ആവശ്യപ്പെട്ടു. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബിജുമേനോൻ. സിനിമയിൽ അവതരിപ്പിച്ച സുനിയും താനുമായി ഒരുപാട് വ്യത്യാസമുണ്ടെന്നും, കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല ജീവിതത്തിൽ താനെന്നും ബിജുമേനോൻ വ്യക്തമാക്കി. മലയാളികളുടെ […]

ശബരിമല വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായി, തെറ്റുതിരുത്തി മുന്നോട്ട് പോകും : കോടിയേരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തിൽ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എമ്മിന്റെ ഭവന സന്ദർശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാർട്ടികളും ആദ്യ ഘട്ടത്തിൽ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിന് ശേഷം ചില രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ നിലപാട് മാറ്റി. അത് […]

ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീർപ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽ നിന്നും കിട്ടിയെന്ന് പരാതിക്കാരി

സ്വന്തം ലേഖകൻ ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗൺസിലർ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയെ സമീപിച്ചു. പരാതി ഒത്തുതീർപ്പായെന്നും കേസ് മുൻകൂട്ടി പരിഗണിച്ച് തുടർനടപടികൾ അവസാനിപ്പിക്കണമെന്നും, പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത അപേക്ഷ നൽകിയിരുന്നു.ഈ അപേക്ഷയിലാണ് പരാതിക്കാരി ഹാജരായി കേസ് അവസാനിപ്പിക്കാൻ സന്നദ്ധതയറിയിച്ചത്. കേസിലെ വിധി കോടതി ചൊവ്വാഴ്ച പ്രസ്താവിക്കും. നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽനിന്ന് കിട്ടിയെന്നും ഇതേത്തുടർന്ന് ഒത്തുതീർപ്പായതിനാൽ […]

സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്വന്തം ലേഖിക കോട്ടയം:ബസ് മറിഞ്ഞ് 19 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്ക്. വള്ളിച്ചിറ ചാവറ സിഎംഐ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വളളിച്ചിറയിൽ നിന്ന് സ്കൂളിലേയ്ക്ക് തിരിയുന്ന വഴിയിലായിരുന്നു അപകടം. പരിക്കേറ്റ 15 വിദ്യാർത്ഥികളെ പാലാ താലൂക്ക് ആശുപത്രിയിലും 4 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈവറെയും ആയയെയും ഇതേ ആശുപത്രികളിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുമായി എത്തിയ വാഹനം […]

യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി

സ്വന്തം ലേഖിക തിരുവനന്തപുരം : യൂണിവേഴ്സ്റ്റിറ്റി കോളേജിൽ നടന്ന എസ്എഫ്‌ഐ സംഘർഷത്തെത്തുടർന്ന് കോളജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. ഇതോടെ പ്രതിഷേധങ്ങൾക്കൊടുവിൽ കെ.എസ്.യു തിങ്കളാഴ്ച കോളേജിൽ യൂണിറ്റ് സ്ഥാപിച്ചു.ഇതോടെ കെഎസ്‌യു വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആര്യ എന്ന വിദ്യാർത്ഥിയെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കിയെന്ന് ആരോപണം. കുടപ്പനക്കുന്ന് സ്വദേശിയും യൂണിവേഴ്‌സിറ്റി കോളജിലെ ബിഎസ്സി ബോട്ടണി അവസാന വർഷ വിദ്യാർഥിനിയുമായ ആര്യയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തയുടൻ ക്ലാസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് ഭാരവാഹികളെയും കോളജിലെ കെഎസ് യു പ്രവർത്തകരെയും മാനസികമായി തളർത്താനുള്ള എസ്എഫ്ഐയുടെ നീക്കമാണെന്നു […]

തലയോട്ടിയിൽ രക്തം കട്ട പിടിച്ചു ; എം എം മണി ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ എട്ടു മണിക്കാണ് ശസ്ത്രക്രിയ നടത്തുക. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രി […]

നടുറോഡിൽ യുവതിക്കും ഭർത്താവിനും ഓട്ടോ ഡ്രൈവറുടെ ക്രൂര മർദനം ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൽപ്പറ്റ: നടുറോഡിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിലായിരുന്നു സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാൽ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ജീവാനന്ദ് ദമ്പതികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ‘നിനക്കും വേണോ’യെന്ന് ചോദിച്ച് ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. […]

കാസർകോട് പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ: പിന്നിൽ സ്വവർഗ പ്രേമികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാസർകോട്: സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘം പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാനെന്ന് സംശയിക്കുന്നതായി പൊലീസ്. മംഗളൂരു തൊക്കോട് സ്വകാര്യ കോളജിലെ പ്ലസ് വൺ വിദ്യാർഥയായ പതിനേഴുകാരനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയ്ത. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കൊള്ളിയൂർ മദ്രസയ്ക്ക് സമീപത്തുവച്ചാണ് സംഭവം.സഹോദരിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കറുത്ത കാറിലെത്തിയ സംഘം തടഞ്ഞു നിർത്തുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന് പിതാവ് മഞ്ചേശ്വരം പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘമാണ് പിന്നിലെന്ന് […]

ലോകകപ്പിൽ ഇന്ത്യൻ തോൽവിയുടെ കാരണം പുറത്ത്: ടീമിലെ പടലപ്പിണക്കം മുതിർന്ന താരത്തിന്റെ ഭാര്യയെ ചൊല്ലി; ബിസിസിഐ അപേക്ഷ തള്ളിയിട്ടും മുതിർന്ന താരം ഭാര്യയെ ഇംഗ്ലണ്ടിൽ താമസിപ്പിച്ചു; തർക്കം ടീമിന്റെ ഐക്യത്തെയും ബാധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ തോറ്റ് പുറത്തായത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീമിലെ ഐക്യമില്ലായ്മയും കൂട്ടക്കുഴപ്പവുമാണ് തോൽവിയിലേയ്ക്ക് വഴി വച്ചതെന്നാണ് അന്ന് മുതൽ ഉയർന്ന ആരോപണം. ടീമിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നതായും ധോണിയും, കോഹ്ലിയും രവിശാസ്ത്രിയും തമ്മിൽ പ്രശ്‌നങ്ങൾ നില നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ടീമിലെ മുതിർന്ന താരം ബി.സി.സി.ഐയുടെ വിലക്ക് ലംഘിച്ച് ടൂർണമെന്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സിഐയുടെ നിബന്ധന ലംഘിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു […]

ഒരു രൂപ ഇനി അക്കൗണ്ടിലിട്ടാൽ മോദിയറിയും: കള്ളപ്പണക്കാർക്കെതിരെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മോദിയുടെ ആധാർ പ്രയോഗത്തിൽ പൊള്ളികള്ളപ്പണക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നോട്ട് നിരോധനം എന്ന സർജിക്കൽ സ്‌ട്രൈക്കിലൂടെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ അടിമുടി പിടിച്ചു കുലുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി കള്ളപ്പണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുറിച്ചു നോക്കൂന്നു. വൻ കിട ഇടപാടുകൾക്ക് ഇനി ആധാർ നിർബന്ധമാക്കുന്നതിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണക്കാർക്കെതിരെ നടപടി ശക്തമാക്കുന്നത്. ബാങ്കിലൂടെ കൈമറിയുന്ന ഓരോ രൂപയ്ക്കും മോദിയുടെ നിരീക്ഷണമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്..! കൂടിയ തോതിലുളള ഇടപാടുകൾക്ക് ഇനി മുതൽ ആധാർ വെരിഫിക്കേഷൻ പ്രക്രിയ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. രാജ്യത്തെ […]