ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്. ജയരാജൻ മടങ്ങിയെത്തുമ്പോൾ മുമ്പ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തലം ലഭിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല. ജയരാജിനു പകരം വ്യവസായ വകുപ്പിന്റെ ചുമതലയേറ്റ എ.സി മൊയ്തീൻ നഷ്ടത്തിലായിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലേക്ക് കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ മൊയ്തീനെ […]