കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്കരിച്ചു: പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ; ഒടുവിൽ സംഘർഷം
സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ, മാറനാട്, കാരുവേലിൽ, മണിമംഗലത്ത് വീട്ടിൽ, പരേതനായ മാത്തൻ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കർ(95) രുടെ മൃതദ്ദേഹമാണ് മാറി സംസ്ക്കരിച്ചത്. വർഷങ്ങളായി ചണ്ണപ്പേട്ട കടത്തിണ്ണയിൽ അനാഥനായി കിടന്ന കൊട്ടാരക്കര ആശ്രയായിലെ അന്തേവാസി ചെല്ലപ്പന്റെ (75) മൃതദേഹത്തിന് പകരം തങ്കമ്മയുടെ മൃതദേഹം ഇന്നലെ കൊല്ലം പോളയത്തോ പൊതു ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. കഴിഞ്ഞ […]