play-sharp-fill

രണ്ടു കാമുകിമാർ പരസ്പരം അറിയാതെ പ്രേമിച്ചത് പത്തൊൻപത് വർഷം: ഇടയ്ക്ക് ആരും അറിയാതെ വിവാഹവും കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നു; ഓസ്‌ട്രേലിയയിലും തട്ടിപ്പ് തുടർന്നതോടെ ഭാര്യയും ഉപേക്ഷിച്ചു പോയി; ഗാന്ധിനഗറിൽ പിടിയിലായ വിവാഹത്തട്ടിപ്പ് വീരൻ സുധീഷ് നടത്തിയത് വർഷങ്ങൾ നീണ്ട തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടു കാമുകിമാർ പരസ്പരം അറിയാതെ 19 വർഷത്തോളം പ്രേമിക്കുകയും, ഇതിനിടെ മറ്റൊരു വിവാഹം കഴിച്ച ശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് പറക്കുകയും ചെയ്ത വിവാഹത്തട്ടിപ്പ് വീരന്റെ കഥ കേട്ട് പൊലീസും ഞെട്ടി. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പുകാരന്റെ തനിരൂപം പെൺകുട്ടികൾ പോലും തിരിച്ചറിഞ്ഞത്. കൊച്ചു കോട്ടയം മുതൽ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന വയല ഇടവയ്ക്കൽ സുധീഷ് ദിവാകറിന്റെ (42) പ്രണയക്കെണിയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം […]

ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയി: ഏജന്റുമാരുടെ വിഹാര കേന്ദ്രമായി വീണ്ടും കോട്ടയം ആർ.ടി ഓഫിസ്; പിരിവുകാർ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെ; ഒന്നിനും സമ്മതിക്കാതെ കൊള്ളക്കാരായ ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ കോട്ടയം: ഏജന്റുമാരെ പുറത്താക്കാൻ ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയതോടെ കോട്ടയം ആർ.ടി ഓഫിസ് ഏജന്റുമാരുടെ വിഹാര കേന്ദ്രമാകുന്നു. എന്തിനും ഏതിനും ആളുകളെ പിഴിഞ്ഞെടുക്കാൻ മുന്നിൽ നിൽക്കുന്ന ഏജന്റുമാർ ആർ.ടി ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തെപോലും ഹൈജാക്ക് ചെയ്യുന്നു. സാധാരണക്കാരോട് തോന്നും പടി മോശമായി പെരുമാറുന്ന ജീവനക്കാർ കൂടി ചേരുന്നതോടെ ആർ.ടി ഓഫിസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലായി. നേരത്തെയുണ്ടായിരുന്ന ആർ.ടി.ഒ ബാബു ജോൺ മൂവാറ്റുപുഴയിലേയ്ക്ക് മാറിയതിനു പിന്നാലെയാണ് വി.എം ചാക്കോ ആർ.ടി.ഒ ആയി കോട്ടയത്ത് എത്തിയത്. ബാബു ജോൺ ആർ.ടി.ഒ ആയിരുന്നപ്പോൾ തേർഡ് ഐ […]

കാറും ഇനി പൊതുസ്ഥലം: റോഡിൽ പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി പിടിവീഴും; ഹൈക്കോടതി ഉത്തരവോടെ കാറിലിരുന്ന് അടിക്കുന്നവർ കുടുങ്ങുമെന്നുറപ്പായി

സ്വന്തം ലേഖകൻ കൊച്ചി: റോഡരികിൽ സ്വന്തം കാർ പാർക്ക് ചെയ്ത് രണ്ടെണ്ണം അടിക്കാമെന്ന് വിചാരിക്കുന്ന കുടിയന്മാർക്ക് മുട്ടൻ തിരിച്ചടി. കാറും പൊതുസ്ഥലമായി കണക്ക് കൂട്ടാമെന്ന ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതോടെ കാറിനെ ബാറാക്കുന്നവരെല്ലാം ഇനി കുടുങ്ങുമെന്ന് ഉറപ്പായി. റോഡരികിൽ പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുന്നിക്കോട് സ്വദേശികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം അറിയിച്ചത്. കാറിനകം പൊതുസ്ഥലമല്ലെന്ന വാദം കോടതി തള്ളുകയും അതോടൊപ്പം കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ സംഭവത്തിൽ ലാബ് […]

സ്ഥാനം രാജി വച്ചു; പിന്നാലെ അയോഗ്യതയെത്തി: നിയമസഭ പിരിച്ചു വിട്ടതുമില്ല; എങ്ങുമെത്താതെ കർണ്ണാടകത്തിലെ വിമത എം.എൽ.എമാർ; അമർഷം കോൺഗ്രസിനോടും ബിജെപിയോടും ഒരു പോലെ

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിലെ ഇത്തവണത്തെ രാഷ്ട്രീയ നാടകങ്ങളിൽ ബലിയായത് രാജിവച്ച വിമത എം.എൽ.എമാർ. കോൺഗ്രസ് രാഷ്ട്രീയ ഫോർമുല കണ്ടെത്തി പരിഹാരത്തിന് നിൽക്കാതെ വരികയും, ബിജെപി ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ ഇവർ രാഷ്ട്രീയത്തിൽ തികച്ചും അപ്രസ്‌ക്തരായി. ഇവരെ അയോഗ്യരാക്കി സർക്കാർ വിധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ എംഎൽഎമാരുടെ കാര്യം പരുങ്ങലിലായി. ബി ജെ പി സർക്കാർ രൂപീകരിച്ച് ഭരണം തുടങ്ങുമ്പോൾ ഏറ്റവും നഷ്ടമുണ്ടായിരിക്കുന്നത് വിമതരായി രാജി വച്ച ഈ  17 പേർക്കാണ്. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വിട്ടുനിന്ന 17 എം എൽ […]

അർജന്റീനയിലെ പക്ഷി ചടയമംഗലത്ത് ജഡായുവായി: സോഷ്യൽ മീഡിയയിലെ വൈറലായ ജഡായുവിനെ ഏറ്റെടുത്ത് സംഘപരിവാരം; കേരളത്തിൽ എങ്ങിനെയും വേരുറപ്പിക്കാൻ നോക്കുന്ന ബിജെപിയ്ക്ക് ജഡായുവിന്റെ തണൽ

സ്വന്തം ലേഖകൻ കൊല്ലം: കേരളത്തിൽ ഏതു വിധേനയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയ്ക്കും സംഘപരിവാറിനും തുണയായി ജഡായു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പക്ഷിയുടെ ചിത്രം ജഡായുവാണെന്ന പേരിൽ, ഏറ്റെടുത്തിരിക്കുകയാണ് ചില സംഘപരിവാർ ഗ്രൂപ്പുകൾ.  കൊല്ലം ചടയമംഗലത്തെ ജഡായുപാറയിൽ രാമായണ മാസത്തിൽ ജഡായു എത്തിയതായാണ് സംഘ ഗ്രൂപ്പുകൾ ഈ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ് ചിറക് വിടർത്തി ഒരു മലയുടെ മുകളിൽ നിന്ന് പറന്നുയരുന്ന ഈ പക്ഷി. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ […]

സ്വകാര്യ ബസുകളുടെ വെട്ടിപ്പിന് കൂട്ട് ഉദ്യോഗസ്ഥർ: സർവീസുകൾ തോന്നും പടി; ട്രിപ്പുകൾ പരമാവധി കട്ട് ചെയ്യും; ടാക്‌സ് അടയ്ക്കാതെ സർവീസുകൾ: കൂട്ടു നിൽക്കുന്നത് ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ കോട്ടയം: നികുതി അടയ്ക്കാതെ, ഗതാഗത നിയമങ്ങൾ പരമാവധി ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വെല്ലുവിളിക്കുന്നത് സാധാരണക്കാരെ. സ്വകാര്യ ബസുകൾ അടക്കമുള്ള ടാക്‌സി വാഹനങ്ങളുടെ നികുതി പരിശോധനയ്ക്കുന്നതിനായി ചുമതലയുള്ള ഉദ്യോഗസ്ഥരുള്ളപ്പോഴാണ് സ്വകാര്യ ബസുകൾ നികുതി വെട്ടിച്ച് കറങ്ങുന്നത്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി സ്വദേശിയായ കാർ യാത്രക്കാരനെ മനപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട ബസിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു വ്യക്തമായത്. കഴിഞ്ഞ നാലു മാസമായി ഈ സ്വകാര്യ ബസ് നികുതി അടയ്ക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. […]

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം: പൊലീസിന് കുരുക്ക് മുറുക്കി രണ്ടാം പോസ്റ്റ്‌മോർട്ടവും; രണ്ടാം പോസ്റ്റ്‌മോർട്ടത്തിലും ക്രൂരമായ മർദനത്തിന്റെ പാടുകൾ

സ്വന്തം ലേഖകൻ  കാഞ്ഞിരപ്പള്ളി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായി രണ്ടാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടെത്തൽ. ക്രൂരമായ മർദനത്തിനാണ് രാജ്കുമാർ ഇരയായതെന്നു വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് രണ്ടാമത്തെ പോസറ്റ്‌മോർട്ടത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ അദ്ധ്യക്ഷ ജസ്റ്റിസ് നാരായണക്കുറുപ്പ് പുറത്ത് വിട്ടിരിക്കുന്നത് . രാജ്കുമാർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് ആദ്യ പോസ്റ്റ്‌മോട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ന്യൂമോണിയ ആണെന്ന് ഉറപ്പിക്കാൻ ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്. ന്യൂമോണിയ ആണ് എന്ന് ഉറപ്പിക്കാനുള്ള മാർഗങ്ങളൊന്നും […]

പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച: അവസാന നിമിഷം ആശ്വാസ വിജയവുമായി ഭരണപക്ഷ സംഘടന; കോടതിയുടെ വിലക്ക് നീക്കി പ്രേംജി കെ.നായർ മത്സരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പ്രേംജി കെ.നായരെ വിലക്കി സഹകരണ സംഘം പിടിക്കാനുള്ള യുഡിഎഫ് അനുകൂല വിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി. നിലവിലെ പ്രസിഡന്റ് പ്രേംജി കെ നായരുടെ പത്രിക തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് പാനലിലും എൽഡിഎഫ് പാനലിനും ഒരു പോലെ നിർണ്ണായകമായി മാറി. രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നാഗമ്പടം റെയിൽവേ സ്റ്റേഷനു സമീപത്തെ ലയൺസ് ക്ലബ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. […]

കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടം ഉടൻ: നവീകരണവും പാത ഇരട്ടിപ്പിക്കലും, ത്വരിതപ്പെടുത്തണം :   തോമസ് ചാഴികാടന്‍ എം.പി

സ്വന്തം ലേഖകൻ കോട്ടയം : നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന കോട്ടയം റയില്‍വെസ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും, പാതഇരട്ടിപ്പിക്കലും ത്വരിതപ്പടുത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധങ്ങളായ റയില്‍വെ വികസന പ്രവര്‍ത്തനങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയത്തെത്തിയ ഉന്നതഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കോട്ടയം റയില്‍വെ സ്റ്റേഷന്‍ ആധുനിക വല്‍ക്കരിക്കുന്നതിന് 20 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  കേരളീയ വാസ്തുശില്‍പ്പമാതൃകയിലാണ് സ്റ്റേഷന്‍ നവീകരിക്കുന്നത്. കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിക്കറ്റ് […]

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: മൗലികാവകാശ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമുണ്ടെന്ന് ഫ്‌ളാറ്റുടമകള്‍

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്‌ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യു ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളുകയാണ് ഉണ്ടായത്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക വഴി നാനൂറോളം കുടുംബങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനും തങ്ങളുടെ ഭാഗംകേള്‍ക്കുന്നതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് […]