play-sharp-fill

ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഇടത് അനുകൂല വിഭാഗത്തിന് ഉജ്വല വിജയം; തിരഞ്ഞെടുപ്പ് കോടതി കയറിയതിനാൽ വിധി പ്രഖ്യാപിക്കുന്നത് വൈകും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് ഉജ്വല വിജയം. യുഡിഎഫ് അനുകൂല വിഭാഗം കോടതിയെ സമീപിച്ചെങ്കിലും വിജയത്തിൽ നിന്നും ഇടത് അനൂകുലികളെ തടഞ്ഞ് നിർത്താൻ സാധിച്ചില്ല. നിലവിലുള്ള പ്രസിഡന്റ് പ്രേംജി കെ.നായരുടെ പത്രിക ഹൈക്കോടതി തള്ളിയെങ്കിലും, ഡിവിഷൻ ബെഞ്ച് വിധിയിലൂടെ മത്സരത്തിലേയ്ക്ക് തിരികെ വരികയായിരുന്നു ഇടത് വിഭാഗം. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ അജിത് ടി.ചിറയിൽ, കോട്ടയം വെസ്റ്റിലെ കെ.ടി അനസ്, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു കെ.ഭാസ്‌കർ, എ.അനൂപ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എം.കെ […]

ജില്ലയിൽ വിതരണം ചെയ്യുന്ന മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം നിരോധിച്ചു: വെള്ളത്തിൽ കണ്ടെത്തിയത് സിൽവറിന്റെ അംശം; ഒരു മാസത്തിനിടെ നിരോധിക്കുന്നത് രണ്ടാമത്തെ കുപ്പി വെള്ളം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ കുപ്പിവെള്ളവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. തൃശൂരിൽ ഉത്പാദിപ്പിക്കുന്ന് മക്‌ഡൊവൽസ് നം.1 എന്ന ബ്രാൻഡ് കുപ്പിവെള്ളമാണ് ജില്ലയിൽ നിരോധിച്ചിരിക്കുന്നത്. നേരത്തെ തലയോലപ്പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന അക്വാഗ്രീൻ എന്ന കുപ്പി വെള്ളം നിരോധിച്ചിരുന്നു. അനുവദനീയമായതിൽ കൂടുതൽ അളവിൽ സിൽവർ വെള്ളത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വെള്ളം നിരോധിച്ചത്. അക്വാഗ്രീനിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പിന്റെ അംശം കൂടിയതിനെ തുടർന്നാണ് ഇത് നിരോധിച്ചത്. തൃശൂർ കൊടകര മട്ടത്തൂർക്കുന്ന് എസ് ആൻഡ് എസ് ഫുഡ് ഇൻഡസ്ട്രീസാണ് നിരോധിച്ച മക്‌ഡൊവൽസ് നമ്പർ വൺ എന്ന കുപ്പിവെള്ളം […]

സാഹോയിലെ പ്രണയഗാനം ഉടന്‍: ഗാനത്തിന്റെ ടീസര്‍ എത്തി

സ്വന്തം ലേഖകൻ ചെന്നൈ : പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗാനത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ലിറിക്സ്-വിനായക് ശശികുമാര്‍. ഓസ്ട്രിയയിലെ […]

കള്ളിയത്ത് ടിഎംടി ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻ കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളുകള്‍ക്ക് പിന്തുണ നല്‍കുക, വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്നു വരുന്നവര്‍ക്ക് പ്രചോദനമാവുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പര ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദേശീയ- അന്തര്‍ ദേശീയ മത്സരങ്ങളില്‍ പവ്വര്‍ ലിഫ്റ്റിങ്ങ്, ആം റെസ്റ്റ്‌ലിങ്ങ് വിഭാഗങ്ങളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള മജിസിയ ബാനുവാണ് ആദ്യ വീഡിയോയുടെ ഭാഗമായിട്ടുള്ളത്. കഠിനമായ പരിശീലനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് നിരവധി […]

ഉന്നാവോ പീഡനക്കേസ് ; പ്രതിയായ എംഎൽഎയ്ക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖിക ലക്നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെ പാർട്ടിയിൽ നിന്നും സസ്്പെൻഡ് ചെയ്തു.ഉന്നാവോ പീഡനക്കേസിൽ എംഎൽഎക്കെതിരെ നടപടി എടുത്തത് തന്നെ വളരെ വൈകിയായിരുന്നു. പരാതികളിൽ നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ സ്വയം തീകൊളുത്തി. ഇതോടെ വിഷയം രാജ്യശ്രദ്ധ നേടിയതോടെ മാത്രമാണ് എംഎൽഎക്കെതിരെ നടപടി ഉണ്ടായത്. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗിന്റേതാണ് നടപടി. പീഡനത്തിനവിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് എംഎൽഎയെ സസ്പെൻഡ് ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ആരോപണം […]

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു. വേണാട് ട്രെയിനിലെ സെക്കന്റ് സിറ്റിംഗ് കോച്ചിലെ വാതിലുകളിൽ ഒന്നാണ് അകത്തേയ്ക്ക് ഇളകി വീണത്. ഈ സമയം യാത്രക്കാർ സമീപത്തില്ലായിരുന്നത് കൊണ്ട് അപകടം ഒഴിവായി. വാതിൽ പുറത്തേക്ക് വീണിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് റെയിൽവേ അതികൃതർ പറഞ്ഞു. കോട്ടയത്തിനു സമീപമെത്തിയപ്പോഴായിരുന്നു വാതിൽ ഇളകി വീണത്. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു വേണാട് എക്സ്പ്രസ്. ഇളകി വീണ വാതിൽ മാറ്റുന്നതിന് റെയിൽവെ അധികൃതർ തയ്യാറായില്ല. തിരുവനന്തപുരം കൺട്രോൾ വിഭാഗത്തിനോ മെയിന്റൻസ് വിഭാഗത്തിനോ രാത്രിവരെ അറിയിപ്പുകൾ ലഭിച്ചില്ലെന്നാണ് […]

സർക്കാർ ജീവനക്കാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ; 20 വർഷം തടവും ഒന്നര ലക്ഷം രുപ പിഴയും

സ്വന്തം ലേഖിക കൊല്ലം : സർക്കാർ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.കൊല്ലം മാങ്ങാട് സ്വദേശി സജിഅനൂപ്-49)യെയാണ് കോടതി ശിക്ഷിച്ചത്.ജീവ പര്യന്തത്തിന് പുറമെ 20 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം നാലാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ചുകടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2013 ജനുവരി 16-നാണ് സംഭവം. ജീവനക്കാരിയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയിൽ ബസ്സ്റ്റാൻഡിൽ കൊണ്ടുവിട്ടിരുന്നത് പ്രതിയായിരുന്നു. സംഭവദിവസം ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി […]

മരട് ഫ്ളാറ്റ് പൊളിക്കല്‍: സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലെന്ന് സംശയിക്കേണ്ടി വരുമെന്ന് സെബാസ്റ്റിയന്‍ പോള്‍; വിധി നീതിനിഷേധമെന്ന് പ്രഖ്യാപിച്ച് മരട് നഗരസഭ ഓഫീസിന് മുന്നില്‍ ഫ്ളാറ്റുടമകളുടെ ധര്‍ണ

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതി മരട് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റിയന്‍ പോള്‍. കോടതി വിധി സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകള്‍ […]

ഡിഎൻഎ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി : കുട്ടിയുടെ അച്ഛനാരെന്ന് രണ്ടാഴ്ചക്കകം അറിയാം ; ബിനോയി കുടുക്കിലേക്കോ ?

സ്വന്തം ലേഖകൻ മുംബൈ: ബീഹാർ സ്വദേശി നൽകിയ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്ബിൾ നൽകി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് രക്തസാമ്ബിൾ ശേഖരിച്ചത്. രക്തസാമ്പിൾ കലീനയിലെ ഫൊറൻസിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ച്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ കൂപ്പർ സർക്കാർ ആശുപത്രിയിലാണ് രക്ത സാംപിൾ എടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തീരുമാനം ഓഷിവാര പൊലീസ് മാറ്റുകയായിരുന്നു. എന്തുകൊണ്ടാണ് രക്തസാമ്ബിൾ ശേഖരിക്കുന്ന ആശുപത്രിയിൽ അവസാനനിമിഷം ഒരു മാറ്റംവരുത്തിയതെന്ന കാര്യത്തിൽ കൃത്യമായ വിവരം പൊലീസ് നൽകിയില്ല. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി […]

കഞ്ഞിക്കുഴി കൊലപാതകം: പ്രതി ജയപ്രകാശിന് ജീവപര്യന്തം; അര ലക്ഷം രൂപ പിഴ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിൽ വെൽഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടിൽ സ്റ്റാൻലിബിവേര (64) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സ്വദേശിയായ ജയപ്രകാശിനെയാണ് കൊലപാതകത്തിന് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. മോഷണത്തിനായി മാരകമായി പരിക്ക് ഏൽപ്പിച്ചതിന് അഞ്ചു വർഷം തടവും അയ്യായിരം രൂപയും പിഴയും വിധിച്ചു. പിഴ […]