‘അച്ഛൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം’: തിലകന്റെ മകൾ സോണിയ ; കണ്ട് നിന്നവരെ ഈറനണിയിച്ച ആർദ്രമായ നിമിഷങ്ങൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് അതികായന്മാർ തമ്മിലുണ്ടായ പോരിൽ വർഷങ്ങൾക്കുശേഷം പരസ്യമായ ഒരു മഞ്ഞുരുകൽ.അതും തിലകൻ അരങ്ങൊഴിഞ്ഞ് ഏഴ് വർഷം തികയാറാകുമ്പോൾ.നെടുമുടിയും തിലകനും തമ്മിലുള്ള അസ്വാരസ്യത്തിനാണ് അന്ത്യമായത്. ‘അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം’ നെടുമുടി വേണുവിനോട് തിലകന്റെ മകൾ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചു. സദസിൽ ആർദ്ര മനസുമായി ആളുകൾ അത് കേട്ടിരിക്കെ, നെടുമുടി കസേരയിൽ നിന്ന് എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിച്ചു. കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാൻസർ കെയർ സൊസൈറ്റി ഇന്നലെ കോട്ടൺഹിൽ എൽ.പി സ്കൂളിൽ […]