ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു. വേണാട് ട്രെയിനിലെ സെക്കന്റ് സിറ്റിംഗ് കോച്ചിലെ വാതിലുകളിൽ ഒന്നാണ് അകത്തേയ്ക്ക് ഇളകി വീണത്. ഈ സമയം യാത്രക്കാർ സമീപത്തില്ലായിരുന്നത് കൊണ്ട് അപകടം ഒഴിവായി. വാതിൽ പുറത്തേക്ക് വീണിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് റെയിൽവേ അതികൃതർ പറഞ്ഞു.

കോട്ടയത്തിനു സമീപമെത്തിയപ്പോഴായിരുന്നു വാതിൽ ഇളകി വീണത്. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു വേണാട് എക്സ്പ്രസ്. ഇളകി വീണ വാതിൽ മാറ്റുന്നതിന് റെയിൽവെ അധികൃതർ തയ്യാറായില്ല. തിരുവനന്തപുരം കൺട്രോൾ വിഭാഗത്തിനോ മെയിന്റൻസ് വിഭാഗത്തിനോ രാത്രിവരെ അറിയിപ്പുകൾ ലഭിച്ചില്ലെന്നാണ് അധികൃതരുടെ വാദം.കഴിഞ്ഞ വർഷമാണ് വേണാട് എക്സ്പ്രസ് മുഖം മിനുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group