ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്: ഞങ്ങൾ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈനീസ് എംബസി വക്താവ്
സ്വന്തം ലേഖകൻ ബെയ്ജിങ്: കൊറോണ വൈറസ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചൈന. ലോകത്താകമാനമായി ലക്ഷക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ചൈന വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നുമാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി പറഞ്ഞു. വൈറസിന്റെ പേരിൽ ചൈനയെ മുദ്രകുത്താതെ ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിക്കെതിരെ പോരാടുകയാണ് […]