അതിവേഗ റെയിൽപാത കോട്ടയം നഗരമധ്യത്തിലൂടെ കടന്നു പോകുന്നു: മാൾ ഓഫ് ജോയിയും നഗരസഭ ഓഫിസും പൊളിക്കേണ്ടി വരുമോ..?
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത് കോട്ടയം നഗരത്തിലൂടെ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരത്തിൽ അതിവേഗ റെയിൽപ്പാത നടപ്പാക്കിയാൽ, കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു മാറ്റേണ്ടി വരും. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ്, തിരുവനന്തപുരത്തു നിന്നും കാസർകോടിന് അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത്. കോട്ടയം ജില്ലയിലേയ്ക്കുള്ള പ്രവേശനം തൃക്കൊടിത്താനത്തു നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ നിന്നും പനച്ചിക്കാട്, പാത്താമുട്ടം വഴിയാണ് നിർദിഷ്ട റെയിൽവേ ലൈൻ കടന്നു വരുന്നത്. ഇവിടെ നിന്നും കുഴിമറ്റം, പനച്ചിക്കാട് വഴി കോട്ടയം നഗരത്തിലേയ്ക്ക് […]