play-sharp-fill
വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ ;മൃതദേഹങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ്

വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ ;മൃതദേഹങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: അകത്തേത്തറയിൽ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുന്നുംപാറ കാളിയൻ പറമ്പത്ത് വീട്ടിൽ റിട്ടയേർഡ് റയിൽവേ ലോക്കോപൈലറ്റ് രാജഗോപാൽ, ഭാര്യ ലീലാവതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വിളിച്ചിട്ട് ആരും ഫോൺ എടുക്കാതെ വന്നതോടെ ദമ്പതികളുടെ മകൻ നാട്ടുകാരനായ ഒരാളെ വിളിച്ച് വിവരം പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം.

വീടിന്റെ മുൻവാതിൽ പൂട്ടിയിരുന്ന നിലയിലായിരുന്നു. എന്നാൽ അടുക്കള വാതിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ മോഷണ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇവർക്ക് നാലു മക്കളുണ്ട്. ഏറെക്കാലമായി ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.