video
play-sharp-fill

ആ കൊടി അഴിച്ചു മാറ്റിയത് സമാധാനത്തിലേയ്ക്ക്: ഡൽഹി പള്ളി മിനാരത്തിലെ കാവിക്കൊടി അഴിച്ചു മാറ്റി ഹിന്ദു യുവാവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ കലാപകാരികൾ മുസ്ലീം പള്ളിയുടെ മിനാരത്തിൽ കെട്ടിയ കാവി കൊടി അഴിച്ചു മാറ്റി. രവി എന്ന ഹിന്ദു യുവാവാണ് പള്ളിയുടെ മിനാരത്തിൽ നിന്നും കൊടി അഴിച്ചുമാറ്റിയത്. . അശോക് നഗറിലെ ബഡി മസ്ജിദിെന്റ മിനാരത്തിൽ കെട്ടിയ കൊടിയാണ് യുവാവ് അഴിച്ചുമാറ്റിയത്. മസ്ജിദിെന്റ മട്ടുപ്പാവിൽ നിന്ന് ഒരു മുസ്ലീം മതത്തിൽപ്പെട്ട വ്യക്തി ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംേലാകമറിഞ്ഞത്. ദൃശ്യം പകർത്തുന്നയാൾ യുവാവിെന്റ പ്രവർത്തിയെ പ്രശംസിക്കുന്നതും വാചാലനാവുന്നതും വീഡിയയോയിലുണ്ട്. നമ്മുടെ ഹിന്ദു സഹോദരനായ […]

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ ; കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച

  സ്വന്തം ലേഖകൻ കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ചയിൽ കുട്ടനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ എന്ന കാര്യത്തിലായിരുന്നു പ്രാഥമിക ചർച്ച നടന്നത്. കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ തുഷാറിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും സൂചനയുണ്ട്. എന്നാൽ വിജയ സാധ്യതയുള്ള സ്ഥാനാർഥി കുട്ടനാട്ടിൽ എൻഡിഎക്ക് വേണ്ടി മത്സരിക്കുമെന്നാണ് ഇരു […]

സിനിമ – സീരിയൽ നടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ചെന്നൈ : സിനിമാ – സീരിയൽ താരം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ പി.പദ്മജയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിരുവോട്ടിയൂരിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് പദ്മജ ഭർത്താവ് പവനോടൊപ്പം (25) വാടകയ്ക്ക് എടുത്ത കലടിപേട്ടിലെ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന ഭർത്താവുമായി ഉണ്ടായ ദാമ്പത്യ തർക്കത്തെ തുടർന്ന് പദ്മജ കഴിഞ്ഞ മാസം ഭർത്താവിൽ നിന്ന് പിരിഞ്ഞതായും തുടർന്ന് അയാൾ ആന്ധ്രയിലേക്ക് താമസം മാറുകയുമായിരുന്നു. ഇവർ പിരിഞ്ഞെങ്കിലും അവരുടെ രണ്ട് […]

കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ കണക്കെടുപ്പ് നടത്തി: വാല്യുവേറ്റർമാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ പോലും കൃത്രിമം: 70 കോടിരൂപയുടെ നികുതി തട്ടിപ്പ് : അടുത്ത് പൂട്ട് വീഴുന്നതെവിടെ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ നടത്തിയത് 70 കോടിരൂപയുടെ നികുതി തട്ടിപ്പ്. ആധാരത്തിൽ വിലകുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഫ്ളാറ്റ് രജിസ്ട്രേഷനുകളുടെ കണക്കെടുത്തത്.   നിരവധി ഫ്ളാറ്റുകൾ ആധാരത്തിൽ വിലകുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2015 മുതൽ 2019 വരെ സംസ്ഥാനത്തുടനീളം നടന്ന ഫ്ളാറ്റ് രജിസ്ട്രേഷൻ ഇടപാടുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ചതുരശ്രയടിക്ക് 1500 രൂപയിൽ കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്ത ഫ്ളാറ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ […]

വിസയുടെ പണം നൽകാതെ നാട്ടിലേക്ക് അയക്കില്ല ; ഭക്ഷണവും വെള്ളവും നൽകില്ല ; കോവിഡ് 19 ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സ്‌പോൺസറുടെ ഭീഷണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ ഭീതിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ ഭീഷണി. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് അയക്കില്ലെന്നാണ് സ്‌പോൺസർ ഭീഷണി മുഴക്കിയിരിക്കുന്നത്. കൂടാതെ ഭക്ഷണവും വെള്ളവും പോലും നൽകില്ലെന്ന് സ്‌പോൺസർ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ അറിയിച്ചു. കേരളത്തിൽനിന്നും മത്സ്യബന്ധനത്തിനായി പോയ 23 തെഴിലാളികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേർ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. നാല് മാസങ്ങൾക്ക് മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിലേക്ക് പോയത്. എന്നാൽ കോവിഡ്19 ഭീഷണിയെ […]

ഹെയർ കളറിംഗ് ചെയ്ത അമ്മനോ?, ഇതെന്താ മോഡേൺ അമ്മനാണോ, ‘ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയുണ്ട് ; മൂക്കുത്തി അമ്മൻ എന്ന പുതിയ സിനിയുടെ പോസ്റ്റർ വന്നതോടെ നയൻതാരക്കെതിരെ വിമർശനങ്ങളുടെ ട്രോൾ മഴ

  സ്വന്തം ലേഖകൻ ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല അഭിഷേകം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഓടുന്നത്. കൈയ്യിൽ ത്രിശൂലവുമായി നിൽക്കുന്ന മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ മുടിയാണ് ഇവിടെ പ്രശ്‌നം ആയത്. ‘ഹെയർ കളറിംഗ് ചെയ്ത അമ്മനോ?’, […]

”നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ അതിനൊക്കെ അവിടെ പോലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി ; ഭരണകക്ഷി എം.എൽയോടു കയർത്ത് എസ്.ഐ; പ്രതിഷേധം കടുത്തപ്പോൾ എം.എൽ.എയെ അറിയാത്തതുകൊണ്ടാണെന്ന് വിശദീകരണം

  സ്വന്തം ലേഖകൻ കാസർഗോഡ്: ഭരണകക്ഷിയുടെ എം.എൽ.എ ആയ എം.രാജഗോപാലനോട് ഹൊസ്ദുർഗ് എസ്.ഐ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് മുന്നിലാണ് സംഭവം. പരാതിയൊന്നും തന്നോട് പറയണ്ടെന്ന് എം.എൽ.എയോട് എസ്.ഐ പറഞ്ഞെന്നാണ് ആരോപണം.   കോളജിൽ എസ്.എഫ്.ഐ.യുടെ ആദ്യകാലനേതാക്കളുടെ സംഗമത്തിൽ പങ്കെടുത്ത് നേതാക്കളും പ്രവർത്തകരും പുറത്തിറങ്ങവെ, കർണാടക രജിസ്ട്രേഷനുള്ള കാർ അതിവേഗത്തിൽ വന്ന് കോളേജിനുപുറത്ത് നിർത്തിയിട്ട കാറുകളിൽ ഇടിച്ചു. ഒന്നിനുപിറകെ ഒന്നായി അഞ്ചുകാറുകളും ഒന്നിലേറെ സ്‌കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. ആളുകൾ കൂടി, വലിയ ബഹളവുമായി.   സംഭവമറിഞ്ഞ് എസ്.ഐ.യുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് […]

ഭീകരരുടെ നാല് സഹായികൾ പൊലീസ് പിടിയിൽ ; നടപടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരരുടെ സഹായികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ മുസാമിൽ വച്ച് നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭീകരരുടെ സഹായികളായ ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു നടത്തിയ നീക്കത്തിലായിരുന്നു അറസ്റ്റ്. ഇവരിൽനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുകളും കണ്ടെത്തി. ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് മോശം സ്പർശനം എറ്റുട്ടിണ്ട് : അതൊന്നും തനിക്ക് ലൈംഗീക പീഡനമായി തോന്നില്ല: താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ശ്വേതാ മേനോൻ

സ്വന്തം ലേഖകൻ കൊച്ചി: സ്‌കൂൾ തലത്തിൽ മുതൽ ഓരോ പെൺകുട്ടിയും ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. പലപ്പോഴും അത് കുട്ടികൾ മആരുമായി പങ്കുവയ്ക്കാറില്ല. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടോ, അതിനുള്ള സ്വാതന്ത്രം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം തനിക്കെതിരെ ഉണ്ടാവുന്ന ചൂഷണങ്ങളെക്കുറിച്ച് കുട്ടികൾ മാതാപിതാക്കളോട് തുറന്നു പറയാൻ മടിക്കുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേതാ മേനോൻ.   ചെറുപ്പത്തിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഞാനും സ്‌കൂൾ തലത്തിൽ നേരിട്ടിട്ടുണ്ട്. മോശം സ്പർശനം പോലുള്ള അനുഭവങ്ങൾ. അതൊക്കെ ലൈംഗികപീഡനം എന്നുപറയാൻ പറ്റില്ല. എങ്കിലും […]

വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം ഉണ്ടായത്. മലപ്പുറം കുറ്റിപ്പുറത്തു നിന്നും മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഡ്രൈവർ അടക്കം 17 പേരും എട്ട് കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലർ റോഡിന് താഴ്‌വശത്തുള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് […]