ചുങ്കത്തുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: മരിച്ചത് പാണംപടി സ്വദേശിയായ യുവാവ്

ചുങ്കത്തുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: മരിച്ചത് പാണംപടി സ്വദേശിയായ യുവാവ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ചുങ്കത്ത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ (39) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ച ചുങ്കം വരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു എങ്കിലും
ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചു. ഹൈറേഞ്ച് മെഡിക്കൽസ് ജീവനക്കാരനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ ബഞ്ചമിൻ്റെയും, തങ്കമ്മയുടെയും മകനാണ്.
ഭാര്യ – സോബിന
മക്കൾ – ബിയോൺസ്,ബേസിൽ.
സംസ്ക്കാരം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 10 ന് വേളൂർ പുളിനാക്കൽ സെൻ്റ്.ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടക്കും.