ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടിനിടെയുണ്ടായ തർക്കം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു; കുമരകത്ത് വീടുകൾക്കു നേരെ ആക്രമണം; ഡി.വൈ.എഫ്.ഐ – ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്
തേർഡ് ഐ ബ്യൂറോ കോട്ടയം: ശ്രീകുമാരമംഗലം ക്ഷേത്രത്തിനിടെയുണ്ടായ തർക്കം രാഷ്ട്രീയപ്പാർട്ടികൾ മുതലെടുത്തതോടെ കുമരകത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം രൂക്ഷം. വീടുകൾക്കു നേരെ കല്ലെറിഞ്ഞ സംഘം, യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും, വാഹനം തകർക്കുകയും ചെയ്തു. കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉണ്ടായ വാക്ക് തർക്കവും സംഘർഷവുമാണ് വൻ സംഘർഷത്തിലേയ്ക്കു എത്തിയത്. ആക്രമണത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകരായ ആശാരിമറ്റം കോളനിയിൽ സജേഷ് , ഷഹിൻ കുമാർ , മനോജ് ലാൽ എന്നിവർ പരിക്കുകളോടെ […]