play-sharp-fill

ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപതിന് കോട്ടയത്ത്

കോട്ടയം : ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപത്,പത്ത് തീയതികളിൽ ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഓർമ്മയ്ക്ക് ക്ഷത്രിയക്ഷേമ സഭയും തപാൽവകുപ്പും സംയുക്തമായി ചേർന്ന് മൈ സ്റ്റാമ്പ് പദ്ധതിയിൽപ്പെടുത്തി സ്റ്റാമ്പിറക്കും. ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന സമ്മേളനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം, കലാമത്സരങ്ങൾ, എന്നിവയുണ്ട്. സമാപന സമ്മേളനം പത്തിന് വൈകുന്നേരം 3.30 ന് ജസ്റ്റിസ് കെ. ടി തോമസ് ഉദ്ഘാടനം ചെയ്യും.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കണ്ടെടുത്ത തോക്കുകൾ ഒഡീഷയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത്

  സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. 2004ൽ ഒഡീഷയിലെ കോരാപുഡിലെ ആയുധസംഭരണ ശാലയിൽ ആക്രമണം നടത്തി തട്ടിയെടുത്ത ആയുധങ്ങളിൽ ചിലതാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. 303 സീരിസിൽപ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്.അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പോലീസ് സ്റ്റേഷനിൽനിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്.

സുഭദ്രാമ്മ നിര്യാതയായി

  കോട്ടയം : അയ്മനം ഇലഞ്ഞിക്കൽ പരേതനനായ കൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്രാമ്മ നിര്യാതയായി. മക്കൾ : പരേതനായ ഗോപിനാഥൻ നായർ, മോഹൻദാസ് ഇ.കെ, ( ഡെ. തഹസിൽദാർ , കോട്ടയം താലൂക്ക് ), അനിൽ കുമാർ ( അയ്മനം വില്ലേജ് സർവ്വീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് ) രാജഗോപാൽ ഇ.കെ. മരുമക്കൾ : പ്രസന്ന കുമാരി, ഉഷാ മോഹൻദാസ്, മായാ അനിൽ, ജയാ രാജു . സംസ്‌കാരം ഞായറാഴ്ച  വീട്ടുവളപ്പിൽ.

അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം വഴിയോരങ്ങളിലാണ് നഗരസഭയുടെ അനുമതിയോട് കൂടി ഡംപിങ്ക് യാർഡ് പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്യാതെ നഗരം മുഴുവൻ നാറിക്കൊണ്ടിരിക്കുന്നത്. മഴ വെള്ളത്തിനൊപ്പം മാലിന്യവും ഒഴുകി നഗരം മുഴുവൻ നാറുന്നു. മാലിന്യം ഒഴുകി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമെത്തി ജനജീവിതം ദുസ്സഹമാക്കുന്നു. മാലിന്യം മൂലം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുണ്ട.് നഗരത്തിലെ ശുദ്ധജലവും ഇതുമൂലം മലിനപ്പെടുന്നു. നഗരസഭാ അധികാരികളോട് പല തവണ അഭ്യർത്ഥിച്ചിട്ടും മാലിന്യം നീക്കാൻ തയ്യാറായില്ല. […]

ശബരിമലയിൽ കടകൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമലയിലെ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ എത്തിയില്ലെങ്കിൽ സർക്കാർ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടമുറികൾ ലേലത്തിലെടുക്കുന്നതിൽ വ്യാപാരികൾക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികൾ ലേലം കൊള്ളാൻ തയ്യാറാകുമോ എന്ന് കുറച്ചു ദിവസം കൂടി നോക്കുമെന്നും ഇല്ലെങ്കിൽ സർക്കാർ പകരം നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ‘കടമുറികൾ ലേലത്തിലെടുക്കാൻ ആരും വന്നില്ലെങ്കിൽ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കൺസ്യൂമർഫെഡ് വിചാരിച്ചാൽ എല്ലാം നടക്കും. […]

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിനെ തുടർന്ന് ; പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്. പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാട്ടിൽ പട്രോളിംഗ് പോയ കേരള പൊലീസിന്റെ സായുധ സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും തണ്ടർ ബോൾട്ട് നടത്തിയ വെടിവെപ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇൻക്വസ്റ്റ് […]

ചതിച്ചത് റെയിൽവേ : പണിയെടുത്തത് സംസ്ഥാന സർക്കാരും റവന്യൂ വകുപ്പും ; എന്നിട്ടും മനോരമയുടെ പഴി സംസ്ഥാന സർക്കാരിന്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ റെയിവേ പാത ഇരട്ടിപ്പിക്കൽ കോട്ടയത്തെ പതിനാറ് കിലോമീറ്ററിൽ തട്ടി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കൃത്യമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി അതിവേഗം പൂർത്തിയാക്കിയത്. എന്നാൽ , സ്ഥലം ഏറ്റെടുപ്പ് വർഷങ്ങളോളം വൈകിയതിന് ആരോപണം മുഴുവൻ നേരിട്ടത് റവന്യു വകുപ്പായിരുന്നു. മലയാള മനോരമ ദിനപത്രം ആദ്യം മുതൽ കുറ്റപ്പെടുത്തിയിരുന്നത് റവന്യു വകുപ്പിനെയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ എന്തു കൊണ്ട് സ്ഥലം ഏറ്റെടുപ്പ് വൈകി എന്ന കാരണം വ്യക്തമാക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് റെജി ജേക്കബിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ബൈജു […]

ടി. എം ജേക്കബിന്റെ സ്മരണ പുതുക്കി കേരള കോൺഗ്രസ്സിന്റെ സമ്മേളനം ; സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന പരിപാടികളിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു

  സ്വന്തം ലേഖിക കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയ്ക്ക് ഗാന്ധിയൻ ടച്ച് കൊണ്ടുവന്നത് മുൻ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ് ആയിരുന്നു, എന്നാലിന്ന് ഗാന്ധിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും വെള്ളിയും വെള്ളിക്കോലും തമ്മിലുള്ള ബന്ധം പോലും ഇല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. കേരള കോൺഗ്രസ് സംസ്ഥാനകമ്മറ്റി സംഘടിപ്പിച്ച ടി. എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. എം ജേക്കബ് പ്രീ. ഡിഗ്രി ബോർഡ് സ്ഥാപിച്ചപ്പോൾ കരിങ്കൊടി കാണിച്ചവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളവർ. എന്നാൽ ടി.ജേക്കബ് വെട്ടിയ […]

പിഎസ്‌സി വിവാദ റാങ്ക് പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് ക്രമക്കേടിന് തെളിവെന്ന് രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഎസ്‌സിയുടെ വിവാദ റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യീൂണൽ തടഞ്ഞു.ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനമാണ് തടഞ്ഞത്.സുപ്രീംകോടതിയുടെ നലവിലെ നിർദ്ദേശങ്ങൾ മറികടന്ന് അഭിമുഖ പരീക്ഷയിൽ ഇടത് സംഘടനാ നേതാക്കൾക്ക് മാർക്ക് ദാനം നടത്തിയത് വിവാദമായിരുന്നു.ക്രമക്കേട് നടന്നതിന്റെ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസൂത്രണ ബോർഡിലെക്ക് പിഎസ്‌സി നടത്തിയ ചീഫ് സോഷ്യൽ സർവ്വീസ്, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് തസ്തികകളിലേക്കുള്ള നിയമനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഇടപെടൽ.ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയിൽ പിന്നിൽ പോയ ഉദ്യോഗാർത്ഥികൾക്ക് […]

വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട: ബില്ലിനെ സ്വാഗതം ചെയ്യുന്നു: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ കോട്ടയം : ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കാൻ മുൻ കൂർ അനുമതി വേണ്ടെന്ന ബിൽ പാസാകുന്നതോടെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു. എന്നാൽ , ഈ നിയമം യാഥാർത്ഥ്യമാകണമെങ്കിൽ കേരളത്തിലെ നിലവിലുള്ള അന്തരീക്ഷം കൂടുതൽ വ്യവസായ സൗഹൃദമാകണം. ഇതിന് ബില്ലിൽ ഉൾപ്പെടുത്തേണ്ട കൂടുതൽ നിർദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകാനും ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ തീരുമാനിച്ചു. പത്തു കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾ […]