മരുത റോഡ് സഹകരണ ബാങ്ക് കവർച്ച : സ്വർണ്ണം, വെളളി, കാറുകൾ, എന്നിവ കണ്ടെടുത്തു.
സ്വന്തം ലേഖകൻ
പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസ്സിൽ മോഷണ മുതലുകൾ വിൽക്കുവാൻ സഹായിച്ച ജ്വല്ലറി ഉടമ രാഹുലിനെ പോലീസ് മഹാരാഷ്ട്രയിലെ സത്താറ, നാസിക് എന്നിവിടങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പു നടത്തി.
കേസ്സിൽ ഉൾപ്പെട്ടെ ഒളിവിൽ കഴിഞ്ഞു വരുന്ന ഡോക്ടർ നീലേഷ് സാബ്ലെ യുടെ ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു. മോഷണ മുതൽ വിറ്റുകിട്ടിയ പണമുപയോഗിച്ച് ഡോക്ടർ നീലേഷ് വാങ്ങിയ പുതിയ ഇന്നോവ ക്രിസ്റ്റ കേസ്സിലേക്ക് അറ്റാച്ച് ചെയ്ത് കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണം വിൽപ്പന നടത്തിക്കൊടുത്തതിന് കമ്മീഷനായി രാഹുലിനു കിട്ടിയ പണമുപയോഗിച്ച് വാങ്ങിയ മൂന്നര കിലോ വെള്ളി ആഭരണങ്ങൾ , 350 ഗ്രാം സ്വർണ്ണം എന്നിവയും, പ്യൂരിറ്റി ചെക്കിങ്ങ് മെഷീൻ, സ്വർണ്ണ നിർമ്മാണ സാമഗ്രികൾ എന്നിവയും പോലീസ് കണ്ടെടുത്തു.
കേസ്സിലുൾപ്പെട്ട പ്രതികളായ ഡോക്ടർ നീലേഷ് സാബ് ലെ , സുജിത്ത് ജഗദാബ് എന്നിവർ ഒളിവിലാണ്.
ഇവരെ പിടികൂടാനുള്ള നീക്കങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. രാഹുലിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ തിരിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ പി എസ് ൻ്റെ മേൽനോട്ടത്തിൽ പാലക്കാട് ഡിവൈഎസ്പി ഹരിദാസ്, കസബ ഇൻസ്പെക്ടർ രാജീവ്, കസബ സബ് ഇൻസ്പെക്ടർ അനീഷ്, കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ ഷാഹുൽ, എ എസ് ഐ സുരേഷ് ബാബു, സിപിഒ രാധാകൃഷ്ണൻ , ഡാൻസാഫ് സ്ക്വാഡംഗങ്ങളായ കെ. ദിലീപ്, ആർ. രാജീദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.