സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധനക്കാലം: നാളെ മുതൽ പുതുക്കിയ നിരക്കുകൾ ഈടാക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണാഘോഷവും മധുവിധുകാലവും കഴിഞ്ഞു. ഇനി കേരളത്തിൽ വാഹനപരിശോധനക്കാലം. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ പിഴത്തുക നാളെ മുതൽ ഇടാക്കും. ഇതോടെ സംസ്ഥാനത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും സജീവമായി രംഗത്തിറങ്ങും. ഉപതിരഞ്ഞെടുപ്പു മൂലവും പുതുക്കിയ പിഴ സംബന്ധിച്ച് സർക്കാരിൽ നിന്നു വ്യക്തമായ നിർദേശം ഉണ്ടാകാതിരുന്നതിനാലും കഴിഞ്ഞ നാലു മാസത്തോളം വാഹന പരിശോധനകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട കോടികളാണ് ഈ കാലയളവിൽ നഷ്ടമായത്. കൂടുതൽ പിഴ ചുമത്തിയിട്ടുള്ളത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും 18 വയസിനു താഴെയുള്ളവർക്കുമാണ്. ഇക്കൂട്ടർ പതിനായിരം രൂപ […]