മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രത്തിന് തുടക്കം: പൂജാ ചിത്രങ്ങൾ പങ്കുവെച്ചു

മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രത്തിന് തുടക്കം: പൂജാ ചിത്രങ്ങൾ പങ്കുവെച്ചു

Spread the love

കൊച്ചി: മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.

സിനിമയുടെ പൂജാ ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നത്.
സെപ്തംബര്‍ എട്ടിന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഈ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത അവസാന ചിത്രം.