play-sharp-fill

ജയിലിൽ പോയി കേസുപിടുത്തം : ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണം ; ബാർ കൗൺസിൽ

  കൊച്ചി: ജയിലിൽ പോയി കേസുപിടുത്തം നടത്തിയ ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ രംഗത്ത് വന്നു. ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആളൂർ പ്രവർത്തിക്കുന്നത് എന്നാരോപിച്ചാണ് ബാർ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. ജയിലിൽ പോയി കേസ് പിടിക്കുന്നതുൾപ്പെടെ ആളൂരിനെതിരെ നിരവധി പരാതികൾ ബാർ കൗൺസിലിന് ലഭിച്ചിട്ടുണ്ട്. കൂടത്തായി കേസിൽ അടക്കം ആളൂർ ബാർ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ചു. ആളൂരിനെതിരായുള്ള പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയേയും കേരളാ ബാർ കൗൺസിൽ നിയോഗിച്ചിട്ടുണ്ട്. ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കുമെന്ന് കേരളാ […]

അറസ്റ്റിലായ യുവാക്കളുടെയും മാവോയിസ്റ്റുകളുടെയും കൈയിലുണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയെന്ന് പൊലീസ്

  പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര സംഭവത്തിൽ പൊലീസ് പിടിയിലായ അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ്. മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെൻഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് നേരെത്തെ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ഇവയിലുള്ള രേഖകളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. പെൻഡ്രൈവിലെ ലഘുലേഖകൾ പരിശോധിച്ചപ്പോൾ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് […]

വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ

  തൃശൂർ : വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ. വ്യാജരേഖ ഉണ്ടാക്കി വായ്പ തട്ടിപ്പു നടത്തിയ വിപിൻ ഒളിവിലായിരുന്നു. കേസിൽ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഐപിഎസുകാരനാണെന്നും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്നും കബളിപ്പിച്ചായിരുന്നു അമ്മയും മകനും തട്ടിപ്പ് നടത്തി വന്നിരുന്നത്. വ്യാജമായി ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്നും രണ്ട് കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിലൂടെ സമ്പാദിച്ച് പണം ഉപയോഗിച്ച് 12ലധികം ആഢംബരകാറുകൾ വാങ്ങിയിരുന്നു. പിന്നീട് ഇത് മറിച്ച് വിൽക്കുകയുമായിരുന്നു. […]

നോർത്ത് ഈസ്റ്റ് ലീഗിൽ ഒന്നാം സ്ഥാനത്ത്: തോൽവി അറിയാതെ പടയാളികളുടെ പടയോട്ടം

സ്‌പോട്‌സ് ഡെസ്‌ക് ഹൈദരാബാദ്: കഴിഞ്ഞ തവണ സെമിയിൽ തകർന്നടിഞ്ഞതിന് തകർപ്പൻ പടയോട്ടവുമായി നോർത്ത് ഈസ്റ്റിന്റെ കുതിപ്പ്. സീസണിൽ ഇതുവരെ തോൽവി അറിയാതെ കുതിയ്ക്കുന്ന നോർത്ത് ഈസ്റ്റ് ഇക്കുറി, ഹൈദരാബാദിനെയാണ് തവിടു പൊടിയാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് കേരളത്തെ വീഴ്ത്തിയ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് അടിച്ചു വീഴ്ത്തിയത് നോർത്ത് ഈസ്റ്റ് കുതിച്ച് കയറിയത്. 86 ആം മിനിറ്റ് വരെ ഗോൾ രഹിതമായി നീണ്ട മത്സരത്തിൽ മാക്‌സിമില്യാനോ ബറെയ്‌റോയുടെ പെനാലിറ്റിയാണ് നോർത്ത് ഈസ്റ്റിനെ വിജയ തീരത്ത് എത്തിച്ചത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് […]

കൊച്ചിയിൽ പന്ത്രണ്ടു കാരിയെ പീഡിപ്പിച്ചു: ദമ്പതിമാർ ചേർന്ന് പീഡന ദൃശ്യങ്ങൾ പകർത്തി; കൊടുംക്രൂരത അരങ്ങേറിയത് വടുതലയിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രായപൂർത്തിയാകാത്ത പന്ത്രണ്ടുകാരിയായ പെൺകുട്ടിയോടെ കൊച്ചിയിൽ കൊടും ക്രൂരത. വടുതലയിൽ പന്ത്രണ്ടുകാരിയെയാണ് സുഹൃത്തുക്കളായി എത്തിയ ദമ്പതിമാർ ചേർന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ ഇവർ പകർത്തുകയും ചെയ്തു. കേസിൽ അറസ്റ്റിലായ ദമ്പതിമാരായ വർഷയും ബിബിനുമാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും, ഇവരാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ദമ്പതിമാർ പീഡനങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. എന്നാൽ, ഈ ദൃശ്യങ്ങൾ നീക്കം ചെയ്തുവെന്നാണ് ദമ്പതിമാർ […]

മുട്ടത്തോട് ചതിച്ചു; ഭക്ഷണപ്രിയനായ കള്ളൻ ഒടുവിൽ അകത്തായി

സ്വന്തം ലേഖകൻ പത്തനംതിട്ട: മോഷണത്തിനായി കയറിയ വീട്ടിൽ നിന്നും പൊട്ടിച്ച് അകത്താക്കിയ മുട്ട കള്ളനെ ചതിച്ചു. മുട്ടയിൽ പതിഞ്ഞ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കള്ളനെ അകത്താക്കി. പത്തനംതിട്ടയിൽ നിന്നുമാണ് കള്ളനെ പിടിച്ച പൊലീസിന്റെ പുതിയ ടെക്‌നിക് പുറത്തു വന്നിരിക്കുന്നത്. പത്തനംതിട്ട പൊലീസ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇത് പുറത്തു വിട്ടത്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളം പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടർന്ന് മോഷണം നടത്തിയത് ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ആയിരുന്നു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണെന്ന് […]

സിബിഐ വേണ്ടെന്നു പറയാൻ പിണറായി സർക്കാർ ചിലവഴിച്ചത് 34 ലക്ഷം..! ഷുഹൈബ് വധക്കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാരിന്റെ ഒത്തുകളി

സ്വന്തം ലേഖകൻ കൊച്ചി: കണ്ണൂർ ഷുഹൈബ് വധക്കേസിൽ പ്രതികളെ രക്ഷിച്ചെടുക്കാനും, സിബിഐയെ ഒഴിവാക്കാനും പിണറായി സർക്കാർ ഇതുവരെ ചിലവാക്കിയത് 34 ലക്ഷം രൂപ. പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്നതിന് നൽകിയ ഏറ്റവും ഉയർന്ന തുകയാണിത്. ഇതുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഉന്നയിച്ച ചോദ്യത്തിന് കേസിന്റെ വിശദാംശങ്ങൾ മറച്ചു വച്ചാണ് സർക്കാർ മറുപടി നൽകിയതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നിയമസഭയിൽ മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത് . ഷുഹൈബിന്റെ ബന്ധുക്കൾ നൽകിയ അപ്പീലിനെ എതിർക്കാൻ വിജയ് ഹൻസാരിയ , അമരേന്ദ്രൻ ശരൺ സീനിയർ […]

മകളോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരുപ്പൂരി അടിച്ചു ; പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി

അടിമാലി: മകളോട്‌ അപമര്യാദയായി സംസാരിച്ച ബസ്‌ ഡ്രൈവറുടെ മുഖത്ത്‌ അമ്മ ചെരുപ്പൂരി അടിച്ചു. പരിക്കേറ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. അടിമാലി സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട്‌ ഡ്രൈവര്‍ മോശമായി സംസാരിച്ചുവെന്നാണ് അമ്മ പറയുന്നത്. ബസ്‌ സ്‌റ്റാന്‍ഡിലെത്തിയെ അമ്മ ഡ്രൈവറോട്‌ കാര്യം ചോദിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്ന് വീട്ടമ്മ കാലില്‍ കിടന്ന ചെരിപ്പൂരി ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ തിരികെ ആക്രമിച്ചു. യാത്രക്കാരും നാട്ടുകാരും കൂടിയതോടെ പോലീസ്‌ സ്ഥലത്തെത്തി. പിന്നീട്‌ ഇരുകൂട്ടരേയും […]

റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് : 30 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

  പത്തനംതിട്ട : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ക്രമക്കേടുകൾ നടക്കുന്നുവെന്ന് കണ്ടെത്തി. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും ഒപ്പം തട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 30 റേഷന്‍കടകള്‍ക്ക് പൂട്ടുവീണു . ഏറ്റവും കൂടുതൽ റേഷൻ കടകൾ പൂട്ടിയിരിക്കുന്നത് എറണാകുളത്താണ് , ഇവിടെ 12 റേഷന്‍ കടകളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത് തിരുവനന്തപുരവും വയനാടുമാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അടച്ചുപൂട്ടിയ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ തൊട്ടടുത്തെ റേഷന്‍ കടകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, താത്കാലികമായി റദ്ദാക്കിയ റേഷന്‍ കടകളുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 76 കടകളുടെ […]

സ്കൂൾ കാന്റീനുകളിൽ  ജങ്ക് ഫുഡുകൾ ഇനി വിൽക്കരുത്  ; നിരോധനവുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

കൊച്ചി : വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനുപുറമെ സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. കോള, ചിപ്പ്സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയാണ് ജങ്ക് ഫുഡുകളില്‍ ഉള്‍പ്പെടുന്നത്.ജങ്ക് ഫുഡുകളുടെ വില്പന സ്‌കൂള്‍ പരിസരത്ത് വ്യാപകമാകുന്നുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ഈ ഉത്തരവ് നിരോധനം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡുകള്‍ കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് […]