play-sharp-fill
ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതിൽ വിരുതൻ; അൻപതോളംമോഷണ കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവ്  കാക്ക ഷാജി പിടിയിൽ

ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതിൽ വിരുതൻ; അൻപതോളംമോഷണ കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയിൽ

സ്വന്തം ലേഖിക

മലപ്പുറം: രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി (46) പൊലീസ് പിടിയിൽ.

മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണം. പരപ്പനങ്ങാടി, തിരൂര്‍ പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനൽ വഴി മോഷണം നടത്തിയ കുറ്റത്തിന് നേരത്തെ ഷാജിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷം ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുൻപാണ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.

പിന്നീടുള്ള നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍ ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സഘം പിടികൂടിയത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസവും സമാനരീതിയില്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആറ് പവന്‍ ആഭരണങ്ങള്‍ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തി.

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാൾ. പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരുക്കേല്‍പ്പിച്ച കുറ്റത്തിനും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.