play-sharp-fill

പൗരത്വ ബിൽ നിയമമായി ; രാഷ്ട്രപതി ഒപ്പിട്ടു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ നിയമമായി. പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ബില്ലിൽ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നിയമമായി മാറി. ബില്ലിനെ ചൊല്ലി രാജ്യത്തൊട്ടാകെ പ്രതിഷേധം പടരുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം […]

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി: ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ മൂഴികുളങ്ങര കൊങ്ങൻ പുഴ കാലായിൽ റോയി (40) യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയാണ് റോയ്. വ്യാഴാഴ്ച വൈകിട്ട് റോയ് കട അടയ്ക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡിൽ നിന്ന് തന്നെ റോയിയെ വിളിച്ചു. വിളികേട്ട് കടയിൽ […]

പൗരത്വ ഭേദഗതി ബിൽ: ഡിസംബര്‍ 17ന് സംയുക്ത സമിതിയുടെ സംസ്ഥാന ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും […]

മദ്യലഹരിയിൽ നാലുവരിപ്പാതയിലൂടെ യുവാക്കളുടെ മരണപ്പാച്ചിൽ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ മദ്യലഹരിയിൽ കാറുമായി യുവാക്കളുടെ മരണപ്പാച്ചിൽ. നിയന്ത്രണം നഷ്ടമായ കാർ നാലുവരിപ്പാതയിലെ ഡിവൈഡറിയേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ കോടിമത നാലുവരിപ്പാതയിൽ മധ്യഭാഗത്തെ മീഡിയനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ മധ്യഭാഗത്ത് വച്ച് വലത്തേയ്ക്ക് തിരിച്ച് കോടിമത ഭാഗത്തേയ്ക്ക് തിരിയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറിൽ കാർ ഇടിച്ച് കയറി […]

ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ മട്ടൻബിരിയാണിയിൽ പന്നിയിറച്ചി വിളമ്പിയതായി ആരോപണം: അർക്കേലിയ ഹോട്ടൽ അടച്ചു പൂട്ടി; കോട്ടയത്തെ അർക്കേഡിയ ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് മാനേജ്‌മെന്റ്; തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ അർക്കാഡിയ മാനേജ്‌മെന്റ് നിയമ നടപടിയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ നിന്നും മട്ടൻബിരിയാണി കഴിച്ചവർക്ക് പന്നിയിറച്ചി ലഭിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം മട്ടൻബിരിയാണിയിൽ പന്നിയിറച്ചി ചേർത്ത് നൽകിയതായി മൂന്ന് യുവാക്കൾ ആരോപണം ഉയർത്തിയതിനെ തുടർന്ന് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന അർക്കാലിയ ഹോട്ടൽ അടച്ചു പൂട്ടി. ഭക്ഷണത്തിൽ പന്നിയിറച്ചിയുണ്ടായിരുന്നോ എന്ന പരിശോധനയ്ക്കു ശേഷം മാത്രമേ ഇനി ഹോട്ടൽ തുറന്നു പ്രവർത്തിക്കൂ. കഴിഞ്ഞ ദിവസം വൈകിട്ട് ചങ്ങനാശേരിയിൽ അർക്കാലിയ ഹോട്ടലിലാണ് ബിരിയാണിയിൽ പന്നിയിറച്ചി ചേർന്നതായി ആരോപണം ഉയർന്നത്. ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ യുവാക്കളിൽ ഒരാളാണ് […]

സവാളയില്ലാതെ ഓംലറ്റും സാമ്പാറില്ലാത്ത ദോശയുമായി ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ പ്രതിഷേധം: നൂറു കണക്കിന് ഹോട്ടലുകാർ പങ്കെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിനും അനധികൃത കച്ചവടത്തിനും എതിരെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോശയും ഓംലറ്റും ഉണ്ടാക്കി പ്രതിഷേധം. നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡരികിൽ അടുപ്പിട്ട് വഴിയാത്രക്കാർക്ക് അടക്കം ദോശയും ഓലറ്റും വിതരണം ചെയ്തായിരുന്നു പ്രതിഷേധം. വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യത്യസ്ത പ്രതിഷേധമാർഗവുമായി രംഗത്തെത്തിയത്. വൈകിട്ട് മൂന്നരയോടെ അസോസിയേഷനിലെ നൂറു കണക്കിന് പ്രവർത്തകർ അണി നിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് […]

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: ഭക്തയുടെ ഫോണും പണവും കവർന്ന പ്രതി പിടിയിൽ; പ്രതി തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളൻ

ക്രൈം ഡെസ്‌ക് കോട്ടയം: തിരുനക്കര ക്ഷേത്രത്തിനുള്ളിൽ ഭഗവാന് മുന്നിൽ സൂക്ഷിക്കാൻ വച്ചിരുന്ന ബാഗും ബാഗിനുള്ളിലെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാ(45)ണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനു നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ സ്‌റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യം […]

പള്ളിയിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി: ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു; തുടർന്ന് ഓട്ടോയുടെ ഷട്ടറിട്ട് ക്രൂരമായി പീഡനം; മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്; വിധി വന്നത് ഏഴു വർഷത്തിന് ശേഷം 

ക്രൈം ഡെസ്‌ക് കോട്ടയം: പള്ളിയിൽക്കൊണ്ടു വിടാമെന്നു പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തം കഠിനതടവിനെ കൂടാതെ, അരലക്ഷത്തോളം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.  രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് വീട്ടിൽ ബാലകൃഷ്ണനെ(53)യാണ് അഡീഷൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ തടവിന് ശിക്ഷിച്ചത്. 2012 സെപ്റ്റംബറിൽ നടന്ന പീഡനക്കേസിൽ ഏഴു വർഷത്തിന് ശേഷമാണ് ഇപ്പോൾ […]

അയൽ സംസ്ഥാനത്തു നിന്നും കഞ്ചാവു കടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

  സ്വന്തം ലേഖകൻ പാലാക്കാട്: അയൽ സംസ്ഥാനത്തു നിന്നും കഞ്ചാവു കടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പാലക്കാട് അഡീഷണൽ സെഷൻസ് രണ്ടാം കോടതിയാണ് ശിക്ഷ വിധിച്ചത്. പലാക്കാട് മിൽമ റോഡ് കല്ലേ പുള്ളി ചുങ്കത്ത് കാജാ ഹുസൈനാ(41)ണ് ശിക്ഷ ലഭിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ പ്രതി 2 വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2017 ്ഒക്ടോബർ 23ന് വൈകിട്ട് ഒറ്റപ്പാലം പാലപ്പുറം റെയിൽവേ സ്റ്റേഷനു സമീപം വച്ചാണ് കേസിനാസ്പഥമായ സംഭവമുണ്ടായത്. ജില്ലയിലും […]

ആഷിഖ് അബുവും ശ്യാം പുഷ്പകരനും ബോളിവുഡിലേയ്ക്ക് ; ഇരുവരും ഷാരൂഖ് ഖാനുമായി നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു

  സ്വന്തം ലേഖകൻ മുബൈ: ആഷിഖ് അബുവും ശ്യാം പുഷ്പകരനും ബോളിവുഡിലേയ്ക്ക് ഇരുവരും ഷാരൂഖ് ഖാനുമായി നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു. ബോളിവുഡിലെ ‘ഷേർഷാ’ ഷാരൂഖ് ഖാനുമായി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി ഇരുവരും ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ ‘മന്നത്തി’ൽ എത്തിയിരുന്നു. അത് മാത്രവുമല്ല ഷാരൂഖിനൊപ്പം താനും ശ്യാം പുഷ്‌ക്കരനും നിൽക്കുന്ന ഒരു സെൽഫിയും ആഷിഖ് അബു ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചിരുന്നു. ‘താങ്ക്യൂ എസ്.ആർ.കെ. വീ ലവ് യൂ’ എന്നാണ് […]